Posted On
date_range Updated On
date_range കോവിഡ് ഭീതി കനക്കുന്നു; വിപണികളിൽ ഇടിവ്
മുംബൈ: വിൽപ്പന സമ്മർദ്ദം ഉയർന്നതോടെ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 811.68 പോയൻറും നിഫ്റ്റി 282.75 പോയൻറും താഴ്ന്നു. 38,034ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 11,222.20 ലും.
റിയൽ എസ്റ്റേറ്റ്, ടെലികോം, മെറ്റൽ തുടങ്ങിയ മേഖലകളിൽ കനത്ത ഇടിവ് രേഖപ്പെടുത്തി.കോവിഡ് പ്രതിസന്ധി പിടിമുറുക്കിയതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. യൂറോപ്പിലും മറ്റും കോവിഡിെൻറ രണ്ടാംവരവ് സ്ഥിരീകരിച്ചത് ആഗോളവിപണിയെയും പ്രതികൂലമായി ബാധിച്ചു. നിക്ഷേപകരുടെ പണം നഷ്ടമായേക്കുമോ എന്ന ആശങ്ക ഓഹരി വിപണിയിൽ പ്രതിഫലിച്ചതായും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.