വിപണിയിൽ തകർച്ച തുടരുന്നു; പണപ്പെരുപ്പവും കോവിഡും തിരിച്ചടി

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ തിങ്കളാഴ്ചയും തകർച്ച തുടരുന്നു. പണപ്പെരുപ്പം ഉയരുന്നതും വിപണിയിൽ തിരുത്തലുണ്ടാവുമെന്ന ആശങ്കയുമാണ്​ നിക്ഷേപകരെ പിന്നോട്ട്​ വലിക്കുന്നത്​. ആഗോള വിപണികളിലെ തിരിച്ചടിയും ഇന്ത്യയെ സ്വാധീനിക്കുന്നുണ്ട്​.

യുറോപ്പിൽ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നത്​ വിപണിയെ സ്വാധീനിക്കുന്നുണ്ട്​. ആസ്​ട്രിയ പോലുള്ള രാജ്യങ്ങളിൽ കോവിഡിനെ തുടർന്ന്​ ലോക്​​ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്​. എങ്കിലും ക്രൂഡോയിൽ വില കുറയുന്നത്​ വരും ദിവസങ്ങളിൽ വിപണിയെ സ്വാധീനിക്കുന്നുണ്ട്​.

വിപണിയിൽ കടുത്ത വിൽപന സമ്മർദം നിലനിൽക്കുന്നുവെന്നാണ്​ വിലയിരുത്തൽ. കാർഷിക നിയമങ്ങളുടെ പിൻവലിക്കലും റിലയൻസ്​-ആരാംകോ ഇടപാടിലെ പ്രശ്​നങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ടെന്ന്​ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നു.

വ്യാപാരം ആരംഭിച്ചതിന്​ പിന്നാലെ സെൻസെക്​സ്​ 654 പോയിന്‍റും നിഫ്​റ്റി 183 പോയിന്‍റും ഇടിഞ്ഞു. സിപ്ല, ഒ.എൻ.ജി.സി, പവർ ഗ്രിഡ്​, ജെ.എസ്​.ഡബ്യു സ്റ്റീൽ, ഏഷ്യൻ പെയിന്‍റ്​, വിപ്രോ, ഹിൻഡാൽകോ, ഇൻഡസ്​ലാൻഡ്​ ബാങ്ക്​ തുടങ്ങിയ കമ്പനികൾ വിപണിയിൽ നേട്ടമുണ്ടാക്കി.

റിലയൻസ്​ ഇൻഡസ്​ട്രീസിനാണ്​ ഏറ്റവും കൂടുതൽ നഷ്​ടമുണ്ടാക്കി. 3.58 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​. മാരുതി സുസുക്കി, ബജാജ്​ ഫിനാൻസ്​, കൊട്ടക്​ മഹീന്ദ്ര, ഐഷർ മോ​ട്ടോഴ്​സ്​, ബജാജ്​ ഫിൻസർവ്​ തുടങ്ങിയ കമ്പനികൾക്ക്​ നഷ്​ടമുണ്ടായി.  

Tags:    
News Summary - Sensex plunges 650 points, below 59K: Key factors dragging markets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT