ഓഹരി വിപണിയിൽ ഇടക്കാലാശ്വാസം; നിഫ്റ്റിയും സെൻസെക്സും മുന്നേറി

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളിൽ മുന്നേറ്റം. തുടർച്ചയായ രണ്ടാം ദിവസമാണ് സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. എല്ലാ സെക്ടറുകളും തിരിച്ചു വന്നത് സൂചികയെ സംബന്ധിച്ചടുത്തോളം ആശ്വാസകരമാണ്.

ബോംബെ സൂചിക സെൻസെക്സ് 934 പോയിന്റ് നേട്ടത്തോടെ 52,532 പോയിന്റിലും നിഫ്റ്റി 289 പോയിന്റ് നേട്ടത്തോടെ 15,638ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ മിഡ്, സ്മോൾ ക്യാപ് ഷെയറുകളാണ് മികച്ച പ്രകടനം നടത്തിയത്. നിഫ്റ്റ് മിഡ്ക്യാപ് 100 3.56 ശതമാനവും സ്മോൾക്യാപ് 3.42 ശതമാനവും നേട്ടമുണ്ടാക്കി.

നിഫ്റ്റിയിൽ ടൈറ്റാനാണ് ഏറ്റവും മെച്ചമുണ്ടാക്കിയ കമ്പനി. 6.03 ശതമാനം നേട്ടമാണ് ടൈറ്റാനുണ്ടായത്. ഹിൻഡാൽകോ, കോൾ ഇന്ത്യ, ജെ.എസ്.ഡബ്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ വിലയും ഉയർന്നു. ബി.എസ്.ഇയിൽ എസ്.ബി.ഐ, ടി.സി.എസ്, എച്ച്.സി.എൽ ടെക്, ഡോ.റെഡ്ഡി, ടാറ്റ സ്റ്റീൽ, വിപ്രോ, ഇൻഫോസിസ്, ഐ.ടി.സി, ടെക് മഹീന്ദ്ര, എൽ&ടി, എൻ.ടി.പി.സി എന്നിവയും നേട്ടമുണ്ടാക്കി.

Tags:    
News Summary - Sensex Jumps 934 Points In Relief Rally, Nifty Reclaims 15,600

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT