അദാനി ഓഹരികൾക്ക് വൻ തിരിച്ചടി; ഇന്ത്യൻ വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങി

മുംബൈ: അദാനി എന്റർപ്രൈസിന്റെ 20,000 കോടിയുടെ എഫ്.പി.ഒ പിൻവലിച്ചതിന് പിന്നാലെയുള്ള ആദ്യ വ്യാപാര ദിനത്തിൽ അദാനി ഓഹരികൾക്ക് വൻ തിരിച്ചടി. അംബുജ സിമന്റ് ഒഴികെയുള്ള അദാനി കമ്പനികളെല്ലാം വൻ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

അദാനി എന്റർപ്രൈസ് 213 രൂപയുടെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 10 ശതമാനമാണ് വിപണിയിലെ നഷ്ടം. അദാനി പോർട്സ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ടോട്ടൽ ഗ്യാസ് എന്നിവയെല്ലാം 10 ശതമാനം നഷ്ടം നേരിട്ടു.

അദാനി പവർ 4.98 ശതമാനവും വിൽമർ 5 ശതമാനവം നഷ്ടം നേരിട്ടു. എൻ.ഡി.ടി.വിയുടെ ഓഹരി വില 4.99 ശതമാനം ഇടിഞ്ഞപ്പോൾ എ.സി.സിയുടെ വില 1.04 ശതമാനം കുറഞ്ഞു.

അതേസമയം, നഷ്ടത്തോടെയാണ് സെൻസെക്സും നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടം നികത്തി സെൻസെക്സ് തിരികെ കയറി. നിഫ്റ്റി 17,500 പോയിന്റിന് താഴെയാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസവും അദാനി ഓഹരികൾക്ക് വിപണിയിൽ വൻ തിരിച്ചടിയേറ്റിരുന്നു.

Tags:    
News Summary - Sensex erases early losses, rises 180 pts, Nifty above 17,600

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT