കുതിച്ചത്​ പോലെ നിലംപൊത്തി​ വിപണി; സൂചികകളിൽ വൻ നഷ്​ടം

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ നഷ്​ടം. ബോം​ബെ സൂചിക സെൻസെക്​സും ദേശീയ സുചിക നിഫ്​റ്റിയും വലിയ നഷ്​ടം രേഖപ്പെടുത്തി. സെൻസെക്​സിൽ 1158 പോയിന്‍റിന്‍റെ നഷ്​ടം രേഖപ്പെടുത്തി. 60,000 പോയിന്‍റിന്​ താഴെയാണ്​​ ബോം​ബെ സൂചികയിൽ വ്യാപാരം അവസാനിച്ചത്​​. നിഫ്റ്റിയിൽ 348 പോയിന്‍റ്​ നഷ്​ടമാണുണ്ടായത്​. ബി.എസ്​.ഇ മിഡ്​ കാപ്പ്​ ഇൻഡക്​സ്​ 1..48 ശതമാനവും സ്​മാൾകാപ്പ്​ ഇൻഡക്​സ്​ 1.53 ശതമാനവും നഷ്​ടം രേഖപ്പെടുത്തി.

ഐ.ടി.സിക്ക്​ അഞ്ച്​ ശതമാനം നഷ്​ടമാണുണ്ടായത്​. 225.45 രൂപയാണ്​ ഐ.ടി.സിയുടെ ബോംബെ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിലെ വില. കഴിഞ്ഞ ദിവസം പുറത്ത്​ വന്ന രണ്ടാംപാദ ലാഭഫലം ഐ.ടി.സി മെച്ചപ്പെടുത്തിയെങ്കിലും ആ മികവ്​ വിപണിയിൽ ആവർത്തിക്കാൻ കമ്പനിക്കായില്ല. ടെറ്റാനും 3.29 ശതമാനത്തിന്‍റെ നഷ്​ടം രേഖപ്പെടുത്തി. രണ്ടാംപാദ ഫലങ്ങളിൽ മികച്ച പ്രകടനം നടത്തിയെങ്കിലും വിപണിയിൽ കാലിടറി.

സ്വകാര്യ ബാങ്കിങ്​ മേഖലയാണ്​ തിരിച്ചടി നേരിട്ട മറ്റൊര​ു സെക്​ടർ. കൊട്ടക്​ ബാങ്ക്​, ഐ.സി.ഐ.സി.ഐ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​ എന്നിവക്കൊന്നും വിപണിയിൽ പിടിച്ച്​ നിൽക്കാനായില്ല. എന്നാൽ, ഇൻഡസ്​ ബാങ്ക്​ 4.46 ശതമാനം നേട്ടമുണ്ടാക്കി. ലാഭം വൻതോതിൽ ഉയർന്നതാണ്​ ഇൻഡസ്​ ബാങ്കിന്​ ഗുണകരമായത്​. എൽ&ടി, മാരുതി സുസുക്കി, അൾട്രാ ടെക്​ തുടങ്ങിയ കമ്പനികളാണ്​ വിപണിയിൽ നേട്ടമുണ്ടാക്കിയത്​.

Tags:    
News Summary - Sensex Dives Over 1,050 Points; ITC, ICICI Bank Weak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT