ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: വാരാരംഭത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ഇടിവ്. ബോംബെ സൂചിക സെൻസെക്സ് 1428 പോയിന്‍റ് താഴ്ന്ന് 52,906 പോയിന്‍റിലെത്തി. ദേശീയ സൂചിക നിഫ്റ്റി 398 പോയിന്‍റ് ഇടിഞ്ഞ് 15,847 പോയിന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 2.63 ശതമാനവും നിഫ്റ്റി 2.45 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

മിഡ്, സ്‌മോൾ ക്യാപ് ഓഹരികൾ നെഗറ്റീവ് സോണിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 2.62 ശതമാനവും സ്‌മോൾ ക്യാപ് ഓഹരികൾ 2.41 ശതമാനവും ഇടിഞ്ഞു.

റഷ്യ-യുക്രെയ്ൻ പ്രതിസന്ധി തുടരുന്നതും അസംസ്കൃത എണ്ണയുടെ വില ഉയർന്നതും ആഗോള ഓഹരികൾ ഇടിഞ്ഞതും ആണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചത്.

റഷ്യൻ എണ്ണക്കുള്ള യൂറോപ്യൻ നിരോധനവും ഇറാൻ ചർച്ചകളിലെ കാലതാമസവും ലോക വിപണിയിൽ വലിയ സ്തംഭനാവസ്ഥക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Sensex Crashes Over 1,400 Points Amid Ukraine Crisis, Nifty Below 15,850

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT