അഞ്ചാംദിനവും കരകയറാതെ ഓഹരി വിപണി; 1000ത്തിലേറെ പോയന്റ് ഇടിഞ്ഞ് സെൻസെക്സ്

മുംബൈ: തുടർച്ചയായ അഞ്ചാം വ്യാപാര ദിനത്തിലും നഷ്ടം നേരിട്ട് ഓഹരിവിപണി. ആഗോളവിപണിയിലും ഇടിവ് തുടരുന്നതിനിടെയാണ് ഇന്ത്യൻ വിപണിയിലും ഇവിഡ് തുടരുന്നത്.

ഉച്ചയോടെ ബോംബോ ഓഹരി വിപണിയിലെ സൂചികയായ സെൻസെക്സ് 1000ത്തിലധികം പോയന്റ് ഇടിഞ്ഞ് 57,981​ലെത്തി. ദേശീയ ഓഹരി വിപണിയുടെ സൂചികയായ നിഫ്റ്റി 17,250ലുമെത്തി. മിഡ് -സ്മോൾ കാപ് ഓഹരികളും നെഗറ്റീവ് ട്രെൻഡിലാണ്.

ആഗോളവിപണികൾ നേരിടുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിലും ഉണ്ടായിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ജെ.എസ്.ഡബ്ല്യൂ സ്റ്റീലാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. കൂടാതെ ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയവയുടെ ഓഹരികളും നഷ്ടത്തിലായി.

ഓഹരി വിപണികൾ നേരിടുന്ന നഷ്ടത്തിന് പുറമെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഒാഹരി വിപണിയിലെ നഷ്ടവും അസംസ്കൃത എണ്ണവിലയിലെ വർധനവുമാണ് രൂപക്ക് തിരിച്ചടിയായത്. 

Tags:    
News Summary - Sensex Crashes Over 1200 Points On Weak Global Cues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT