സെപ്​റ്റംബർ 30ന്​ മുമ്പ്​ പാൻകാർഡ്​-ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന്​ സെബി

ന്യൂഡൽഹി: സെപ്​റ്റംബർ 30ന്​ മുമ്പ്​ നിക്ഷേപകർ പാൻകാർഡ്​-ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന്​ സെബി. ബുദ്ധിമുട്ടില്ലാതെ ഇടപാടുകൾ നടത്തുന്നതിന്​ ഇത്​ അത്യാവശ്യമാണെന്നാണ്​ സെബി അറിയിച്ചിരിക്കുന്നത്​.

സെപ്​റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്നും പ്രത്യക്ഷ നികുതി വ്യക്​തമാക്കിയിരുന്നു. എന്നാൽ, ഇതിന്‍റെ തീയതി പലതവണ നീട്ടി നൽകുകയും ചെയ്​തിരുന്നു. നിലവിൽ സെപ്​റ്റംബർ 30ആണ്​ പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ഇതേ തീയതി തന്നെ വെച്ചാണ്​ സെബിയും ഉത്തരവിറക്കിയിരിക്കുന്നത്​.

സെബിയുടെ ഇടപാടുകൾക്കുള്ള ആധികാരിക രേഖ പാൻകാർഡാണ്​. സെപ്​റ്റംബർ 30ന്​ പാൻ-ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ​ഓഹരി വിപണിയിൽ ഇടപാടുകൾ തടസപ്പെടാൻ സാധ്യതയുണ്ട്​.

Tags:    
News Summary - Sebi asks investors to link PAN with Aadhaar by Sept end for smooth transactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT