ഇന്ത്യൻ രൂപക്ക് റെക്കോഡ് തകർച്ച

ന്യൂഡൽഹി: ഇന്ത്യൻ രൂപക്ക് റെക്കോഡ് തകർച്ച. യു.എസ് ഡോളറിനെതിരെ 18 പൈസ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങയത്. 88.50 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 88.32 രൂപയിലാണ് തിങ്കളാഴ്ച ഡോളറിനെതിരെ രൂപ വ്യാപാരം അവസാനിപ്പിച്ചത്.സെപ്തംബറിലാണ് രൂപ ഇതിന് മുമ്പ് ഇത്രയും വലിയ തകർച്ചയെ അഭിമുഖീകരിച്ചത്. അന്ന് രൂപയുടെ മൂല്യം 88.44 വരെ താഴ്ന്നിരുന്നു. ഇതിന് പിന്നാലെ രൂപ നിലമെച്ചപ്പെടുത്തുകയായിരുന്നു.

യു.എസ് തീരുവ മൂലം വലിയ പ്രതിസന്ധിയാണ് ഇന്ത്യൻ രൂപ നേരിടുന്നത്. അതിനിടെയാണ് എച്ച്-1ബി വിസ ഫീസ് ഉയർത്തിയുള്ള യു.എസിന്റെ തീരുമാനം പുറത്ത് വന്നത്. ഇതും രൂപയുടെ തിരിച്ചടിക്കുള്ള കാരണമായി.

83,000 കടന്ന് സ്വർണം; മഞ്ഞലോഹത്തിന് വൻ വില വർധന, വീണ്ടും റെക്കോഡിട്ടു

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും റെക്കോഡിട്ടു. ഇന്ന് 83,000 രൂപക്ക് മുകളിലാണ് . ഗ്രാമിന് 115 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 10,480 രൂപയായി വർധിച്ചു. പവന് 920 രൂപയുടെ വർധനവാണ് ഉണ്ടായത്. പവന്റെ വില 83,000 കടന്ന് 83,840 രൂപയായി. ആഗോള വിപണിയിലും സ്വർണവില റെക്കോഡിലാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8615 രൂപയായി ഉയർന്നു.

സ്പോട്ട് ഗോൾഡ് വില 3,743.39 ഡോളറായാണ് ഉയർന്നത്. റെക്കോഡായ 3,759 ഡോളറായി ഉയർന്നതിന് ശേഷം വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുകയാണ്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.1 ശതമാനം ഉയർന്ന് 3,779 ഡോളറായി. ഫെഡറൽ റിസർവ് വായ്പ പലിശനിരക്ക് കുറക്കാനുള്ള സാധ്യതയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിന്റെ വില വർധിച്ചിരുന്നു. രാവിലെ 340 രൂപ വർധിച്ച് പവന്റെ വില 82,560ലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷവും സ്വർണവില വർധിച്ചു. ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 10,365 രൂപയായി വർധിച്ചു. പവന് 360 രൂപ വർധിച്ച് 82,920 രൂപയുമായി.

Tags:    
News Summary - Rupee Falls To All-Time Low Of 88.50 Against US Dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT