സ്വർണവിലയിൽ വർധന; വരും ദിവസങ്ങളിലും വിലയിടിയില്ലെന്ന പ്രവചനവുമായി വിദഗ്ധർ

കൊച്ചി: സംസ്ഥാന സ്വർണവിലയിൽ വർധന. കഴിഞ്ഞ ദിവസം വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിൽ വില ഉയരുകയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില ശനിയാഴ്ച 175 രൂപ വർധിച്ച് 14,600 രൂപയായി. പവന്റെ വിലയിൽ 1400 രൂപയുടെ വർധനയുണ്ടായി. 1,16,800 രൂപയായാണ് പവന്റെ വില വർധിച്ചത്.

ഇന്നലെ രാവിലെ ഇടിഞ്ഞ സ്വർണവില വൈകീട്ട് ഉയർന്നിരുന്നു. വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോൾ 1,15,320 രൂപയിൽ നിന്ന് 1,14,520 രൂപയിലേക്ക് ഇടിഞ്ഞ സ്വർണവില വ്യാപാരത്തിന്റെ അവസാനത്തിൽ 1,15,400 രൂപയായി ഉയർന്നിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയരുന്നത്. ആഗോള വിപണിയിൽ സ്വർണവില വീണ്ടും 5100 ഡോളർ കഴിഞ്ഞ് കുതിക്കുകയാണ്.

ഇന്ന് 128 ഡോളറിന്റെ വർധനയാണ് ആഗോളവിണിയിൽ സ്വർണത്തിനുണ്ടായത്. 5,106.68 ഡോളറിലാണ് വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 2.57 ശതമാനം നേട്ടമാണ് ഉണ്ടായത്. വെള്ളിക്കും വിപണിയിൽ വില വർധനയുണ്ടായി. 6.93 ഡോളർ വർധിച്ച് വെള്ളി വില ട്രോയ് ഔൺസിന് 84.59 ഡോളറായി ഉയർന്നു.

ആഗോളരാഷ്ട്രീയരംഗത്തെ സാഹചര്യങ്ങൾ തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തിൽ ഇളവ് വരാത്തത് മൂലം ആളുകൾ സുരക്ഷിതനിക്ഷേപമായി സ്വർണത്തെ തന്നെയാണ് പരിഗണിക്കുന്നത്. ഇതിനൊപ്പം ട്രംപിന്റെ താരിഫ് നിരക്കുകൾക്കെതിരായ സുപ്രീംകോടതി വിധിയും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചേക്കും

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600 (Morning) 1,13,080 (evening)

18. 1,13,080

19. 1,14,760

115320(വൈകുന്നേരം)

20.1,14,520

     115400( വൈകുന്നേരം

21.1,16,800

Tags:    
News Summary - Gold price Hike in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT