രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു; ഡോളറിനെതിരെ റെക്കോർഡ് തകർച്ചയിൽ

ന്യൂഡൽഹി: പണപ്പെരുപ്പം കുതിക്കുമെന്ന പ്രവചനങ്ങൾക്കിടെ രൂപയുടെ മൂല്യമിടിയുന്നത് തുടരുന്നു. ഡോളറിനെതിരെ രൂപ വീണ്ടും റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തി. 77.59 ആണ് ഡോളറിനെതിരായ രൂപയുടെ ഇന്നത്തെ വിനിമയ മൂല്യം. കഴിഞ്ഞ ദിവസം 77.23ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കുകൾ പ്രകാരം യു.എസിലെ പണപ്പെരുപ്പത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കൂടുതൽ കടുത്ത നയസമീപനം യു.എസ് കേന്ദ്രബാങ്ക് തുടരുന്നതും രൂപക്ക് തിരിച്ചടിയാവുന്നുണ്ട്. ഇന്ത്യൻ ഓഹരി വിപണികളും വലിയ തകർച്ചയെ അഭിമുഖീകരിക്കുകയാണ്.

രൂപക്ക് മേലുള്ള സമ്മർദം തുടരുമെന്നും ഇനിയും മൂല്യമിടിയാൻ സാധ്യതയുണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞു. ഒരു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ബാരലിന് 106.26 ഡോളറാണ് എണ്ണയുടെ വില. 

Tags:    
News Summary - Rupee depreciates against dollar in early trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT