വീണ്ടും നഷ്ടക്കണക്ക്; ബോംബെ സൂചികയിൽ മാത്രം 2.14 ലക്ഷം കോടിയുടെ നഷ്ടം, തലയിൽകൈവെച്ച് നിക്ഷേപകർ

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി. ക്രൂഡോയിൽ വില ഉയരുന്നതും ആഗോളവിപണികളിലെ വിൽപനയുമാണ് ഇന്നും ഓഹരി വിപണിക്ക് തിരിച്ചടിയായത്. ആർ.ബി.ഐയുടെ വായ്പ നിരക്ക് നിശ്ചയിക്കാനുള്ള യോഗം നടക്കുന്നതും വിപണിയെ സ്വാധീനിച്ചു.

ഐ.ടി, ബാങ്കിങ് ഒാഹരികളുടെ തകർച്ച മൂലം സെൻസെക്സ് 567.98 പോയിന്റും നിഫ്റ്റി 153.20 പോയിന്റും ഇടിഞ്ഞു. സെൻസെക്സ് 55,107.34ലും നിഫ്റ്റി 16,416.35 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ടൈറ്റാൻ, ഡോ.റെഡ്ഡി, ലാർസൻ & ടുബ്രോ, എച്ച്.യു.എൽ, ഏഷ്യൻ, ​പെയിന്റ്, ബജാജ് ഫിനാൻസ്, നെസ്ലേ എന്നിവ വലിയ നഷ്ടമുണ്ടായി. എൻ.ടി.പി.സി, മാരുതി, എം&എം, ഭാരതി എയർടെൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികൾ. ഒ.എൻ.ജി.സിയുടെ ഓഹരി വില അഞ്ച് ശതമാനം ഉയർന്നു.

എൽ.ഐ.സിയുടെ ഓഹരി വില മൂന്ന് ശതമാനം കൂടി ഇടിഞ്ഞു. ഐ.പി.ഒ വിലയിൽ നിന്നും 20 ശതമാനം ഇടിവാണ് എൽ.ഐ.സിക്കുണ്ടായത്. 752.90 രൂപയിലാണ് എൽ.ഐ.സി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സൂചികയിൽ കമ്പനികളുടെ വിപണിമൂല്യത്തിൽ 2.13 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി.

Tags:    
News Summary - Rs 2.13 lakh crore wiped off! Key factors behind Sensex crash today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT