കോട്ടയം: നീണ്ട ഇടവേളക്കുശേഷം വിപണിയിൽ തടിവില വർധിക്കുന്നു. വീടുപണിക്കും ഗൃഹോപകരണ നിർമാണത്തിനും ഉൾപ്പെടെ ഉപയോഗിക്കുന്ന തേക്ക്, ആഞ്ഞിലി മരങ്ങൾക്ക് ആവശ്യക്കാർ വർധിച്ചതാണ് വില കൂടാൻ കാരണം.
കേരളത്തിൽനിന്നുള്ള തടിക്ക് ഇതരസംസ്ഥാനങ്ങളിൽ പ്രിയം കൂടിയതിനാൽ ആവശ്യക്കാർ വർധിക്കാനും വില കൂടാനും കാരണമായെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു. കേരളത്തിലും ആവശ്യക്കാർ വർധിച്ചു.
മുൻകാലങ്ങളിൽ തമിഴ്നാട്ടിലേക്കാണ് തടി കൂടുതലായി കൊണ്ടുപോയിരുന്നത്. ഇപ്പോൾ ആന്ധ്രപ്രദേശ്, കർണാടക കൂടാതെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും കേരളത്തിൽനിന്നുള്ള തടി വാങ്ങുന്നു. കേരളത്തിൽനിന്നുള്ള തടികളുടെ ഗുണനിലവാരവും ദീർഘകാലം നിലനിൽക്കുമെന്നുള്ളതുമാണ് ഗുണമായി തീർന്നത്. സംസ്ഥാനത്തുനിന്ന് നീളൻതടികളായി മംഗലാപുരത്ത് എത്തിച്ച് കപ്പൽമാർഗം കയറ്റിഅയക്കുകയാണ്.
തേക്കിൻതടിയുടെ വിലയു൦ വലിയതോതിൽ ഉയർന്നു. കൂടുതൽ തടി കയറ്റിപ്പോകുന്നത് കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽനിന്നാണ്. പലരും തേക്ക്, ആഞ്ഞിലി മരങ്ങൾ വ്യാപകമായി കൃഷിചെയ്യുകയും എന്നാൽ, മതിയായ വില ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.