റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധന; വരുമാനം 20 ശതമാനം ഉയർന്നു

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധന. 4518 കോടിയായാണ് ലാഭം വർധിച്ചത്. വരുമാനത്തിൽ 20.2 ശതമാനത്തിന്റെ വർധനയുണ്ടായി. 22,521 കോടിയാണ് കമ്പനിയുടെ വരുമാനം.

എന്നാൽ, വിപണി പ്രതീക്ഷിച്ചതിലും കുറഞ്ഞ ലാഭമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. 4600 കോടി​യിലേറെ രൂപയുടെ ലാഭം ജിയോക്ക് ഉണ്ടാവുമെന്നായിരുന്നു വിപണിയിൽ നിന്നുള്ളവരുടെ പ്രവചനം. 22,912 രൂപയുടെ വരുമാനം കമ്പനിക്കുണ്ടാവുമെന്നാണ് പ്രതീക്ഷിരുന്നത്.

അതേസമയം, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ ഒരു ശതമാനത്തിന്റെ ഇടിവുണ്ടായി. 2471 രൂപയിലാണ് റിലയൻസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.

Tags:    
News Summary - Reliance Jio announces earnings, net profit rises 28% YoY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT