ബാങ്ക് വായ്പ തട്ടിപ്പ്: വിഡിയോകോൺ ഗ്രൂപ് സ്ഥാപകന് ഇ.ഡി നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: മൊ​സാം​ബി​ക്കി​ലെ ക​മ്പ​നി​യു​ടെ എ​ണ്ണ, വാ​ത​ക ആ​സ്തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 61,700 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഡി​യോ​കോ​ൺ ഗ്രൂ​പ് പ്ര​മോ​ട്ട​ർ വേ​ണു​ഗോ​പാ​ൽ ധൂ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു ഡ​സ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി). 2024 ഡി​സം​ബ​ർ 18നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​തി ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി 10ന് ​റൗ​സ് അ​വ​ന്യൂ കോ​ട​തി കേ​സെ​ടു​ത്ത​താ​യി ഇ.​ഡി അ​റി​യി​ച്ചു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കു​റ്റം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യാ​ണ് കോ​ട​തി 13 പ്ര​തി​ക​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നും ഇ.​ടി വ്യ​ക്ത​മാ​ക്കി. നോ​ട്ടീ​സി​നെ​ക്കു​റി​ച്ച് വി​ഡി​യോ​കോ​ൺ അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

വി​ഡി​യോ​കോ​ൺ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്റെ​യും ഗ്രൂ​പ് ക​മ്പ​നി​ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ 2018ൽ ​നി​ഷ്‌​ക്രി​യ ആ​സ്തി​ക​ളാ​യി (എ​ൻ.​പി.​എ) മാ​റി​യി​രു​ന്നു. സ്റ്റാ​ൻ​ഡ് ബൈ ​ലെ​റ്റ​ർ ഓ​ഫ് ക്രെ​ഡി​റ്റ് സൗ​ക​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 23,647.12 കോ​ടി രൂ​പ​യു​ടെ നി​ഷ്‌​ക്രി​യ ആ​സ്തി​ക​ൾ ഉ​ൾ​പ്പെ​ടെ ബാ​ങ്കു​ക​ൾ ആ​കെ 61,773.02 കോ​ടി രൂ​പ​യു​ടെ ക്ലെ​യിം ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഇ.​ഡി പ​റ​ഞ്ഞു. 

Tags:    
News Summary - Bank loan fraud: ED notice to Videocon Group founder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT