ബംഗളൂരു: ശക്തിയേറിയ മെഷീനോടെ ‘പീജ്യൻ ന്യൂട്രി മിക്സർ 900’ പുറത്തിറക്കി ഗൃഹോപകരണ ബ്രാൻഡായ പീജ്യൻ. മിക്സിങ്, ജ്യൂസിങ്, ബ്ലെൻഡിങ്, ഗ്രൈൻഡിങ് എന്നിവക്കെല്ലാം ഒറ്റ സൊലൂഷൻ എന്ന നിലയിലാണ് ഈ ഉൽപന്നം പുറത്തിറക്കിയതെന്ന് സ്റ്റോവ് ക്രാഫ്റ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാജേന്ദ്ര ഗാന്ധി പറഞ്ഞു. ആധുനിക അടുക്കള സങ്കൽപത്തിന് യോജിച്ച രീതിയിൽ പല അടുക്കള ഉപകരണങ്ങൾക്കും പകരക്കാരനായാണ് ‘പീജ്യൻ ന്യൂട്രി മിക്സർ 900’ വിപണിയിലേക്കെത്തുന്നത്.
900 വാട്ട് മോട്ടോറിന്റെ ഹൈസ്പീഡിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന് ബ്രേക്ക് റെസിസ്റ്റന്റായ ഫുഡ് ഗ്രേഡ് ജാറുകളും സവിശേഷതയാണ്. കർണാടക, തമിഴ്നാട്, കേരളം, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലായി 100 സ്റ്റോറുകളുള്ള പീജ്യൻ ബ്രാൻഡ് വൈകാതെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് എം.ഡി അറിയിച്ചു. സ്റ്റോറുകൾക്ക് പുറമെ, ആമസോൺ, ഫ്ലിപ്കാർട്ട് അടക്കമുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉൽപന്നങ്ങൾ ലഭ്യമാണ്. ലോഞ്ചിങ്ങിനോടനുബന്ധിച്ച് പീജ്യൻ ന്യൂട്രി മിക്സർ 900 ഓഫർ വിലയിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.