വ്യത്യസ്ത സമ്മാനങ്ങളുമായി പിക് ലൂൻ അഞ്ച് വർഷം പിന്നിടുന്നു, ഒപ്പം നിരവധി ഓഫറുകളും

വ്യത്യസ്തമായ കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ബ്രാൻഡായ പിക് ലൂൻ അഞ്ച് വർഷം പിന്നിട്ടു. അഞ്ചാം വാർഷികം പ്രമാണിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളും കമ്പനി നൽകുന്നുണ്ട്.

മനോഹരമായി മരത്തിലും ഫൈബർ ഗ്ലാസിലും ഗിഫ്റ്റുകൾ നിർമ്മിക്കാമെന്ന ആശത്തോടെ 2018 മാർച്ചിലാണ് പിക് ലൂൻ പ്രവർത്തനമാരംഭിച്ചത്. വ്യത്യസ്തതകൊണ്ടും ഗുണമേന്മകൊണ്ടും വളരെ വേഗം തന്നെ പിക് ലൂൻ ജനഹൃദയത്തിലേറി.

ഉയർന്ന ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് വ്യത്യസ്തവും പേഴ്സണലൈസ്ഡും ആയ സമ്മാനങ്ങൾ പിക് ലൂൻ നിർമ്മിക്കുന്നത്. പ്രശസ്ത ഇ-കൊമേഴ്സ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയിലൂടെയും കമ്പനിയുടെ വെബ് സൈറ്റ് picloon.com ലൂടെയുമാണ് പ്രധാനമായും വിൽപന. നൂറു ശതമാനവും ഉപഭോകതൃ സംതൃപതി നിലനിർത്തി കൊണ്ടാണ് പിക് ലൂനിന്റെ യാത്ര.




 കൂടുതൽ സ്ഥലങ്ങളിലേക്ക് പിക് ലൂൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാലുമാസം മുമ്പ് കോഴിക്കോട് ഹൈലൈറ്റ് മാളിൽ ആദ്യ എക്സ്പീരിയൻസ് സ്റ്റോർ നിലവിൽ വന്നു. കേരളത്തിലുടനീളം ഒരു വർഷം കൊണ്ട് 15 ഔട്ട്ലെറ്റുകൾ ആണ് കമ്പനി ഉദ്ദേശിക്കുന്നത്.

മനുഷ്യബന്ധങ്ങൾ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന പിക് ലൂൻ, ഗിഫ്റ്റുകളുടെ ഗുണമേന്മയിലും ഉപഭോക്താക്കളുടെ സംതൃപ്തിയിലും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല. വിവാഹം, ജന്മദിനം, വാർഷികം തുടങ്ങി ഏത് സന്ദർഭത്തിനും അനുയോജ്യമായ ഗിഫ്റ്റുകൾ ഇവിടെ ലഭ്യമാണ്.

ബ്രാൻഡഡ് പേഴ്സണലൈസെഡ് ഗിഫ്റ്റുകളുടെ അഭാവം മാർക്കറ്റിൽ തിരിച്ചറിഞ്ഞ കമ്പനി കേരളത്തിൽ ഇന്ത്യയിലെ നമ്പർവൺ കസ്റ്റമൈസ്ഡ് ഗിഫ്റ്റ് കമ്പനി ആകുക എന്ന ലക്ഷ്യവുമായാണ് മുന്നോട്ട്പോകുന്നത്.

Website : https://picloon.com/

Tags:    
News Summary - Picloon: Journey of Five Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT