പുതുച്ചേരിയും നികുതി കുറച്ചു; പെട്രോൾ വില കുറയും

പുതുച്ചേരി: തമിഴ്​നാടിന്​ പിന്നാലെ ഇന്ധന നികുതി കുറച്ച്​ പുതുച്ചേരിയും. വാറ്റിൽ മൂന്ന്​ ശതമാനത്തിന്‍റെ കുറവാണ്​ വരുത്തിയത്​. കാബിനറ്റ്​ യോഗത്തിലാണ്​ നികുതി കുറക്കാനുള്ള തീരുമാനം മുഖ്യമന്ത്രി എൻ.രംഗസ്വാമി പ്രഖ്യാപിച്ചത്​. ലഫ്​റ്റനന്‍റ്​ ഗവർണർ തമിഴിസൈ സൗന്ദരരാജൻ തീരുമാനത്തിന്​ അംഗീകാരം നൽകി.

ഇതോടെ പുതുച്ചേരിയിൽ പെട്രോൾ വില ലിറ്ററിന്​ 2.43 രൂപ കുറയും. ഒരു ലിറ്റർ പെട്രോളിന്​ കാരയ്​ക്കലിൽ 99.30 രൂപയും പുതുച്ചേരിയിൽ 99.52 രൂപയുമായിരിക്കും വില. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള ധനസഹായം വർധിപ്പിക്കുന്നതിനുള്ള ശിപാർശക്കും ഗവർണർ അംഗീകാരം നൽകി.

ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സഹായം പരമാവധി 500 രൂപ വർധിപ്പിക്കാനാണ്​ തീരുമാനം. നേരത്തെ സമാനമായ രീതിയിൽ തമിഴ്​നാടും ഇന്ധന നികുതി കുറച്ചിരുന്നു. എക്​സൈസ്​ തീരുവയിൽ മൂന്ന്​ രൂപയുടെ കുറവാണ്​ തമിഴ്​നാട്​ വരുത്തിയത്​.

Tags:    
News Summary - Petrol prices in Puducherry slashed by Rs 2.43 per litre, price comes down below Rs 100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT