ഇന്ധനവില വർധനവ്: നികുതിയിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മഹാരാഷ്ട്രയും ഗുജറാത്തും

ന്യൂഡൽഹി: സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറക്കണമെന്ന ആവശ്യവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസേർച്ച്. കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്കുള്ള എക്സൈസ് ഡ്യൂട്ടി കൂട്ടുമ്പോൾ അതിന് ആനുപാതികമായി സംസ്ഥാനങ്ങൾക്ക് വരുമാനമുണ്ടാവും. നികുതി കുറക്കുമ്പോൾ വരുമാന നഷ്ടവുമുണ്ടാവും. എസ്.ബി.ഐയുടെ കണക്കനുസരിച്ച് ഇന്ധനവില വർധനവിലൂടെ സംസ്ഥാനങ്ങൾക്ക് 49,229 കോടി നികുതി വരുമാനമായി ലഭിച്ചു. കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോൾ 15,021 കോടിയുടെ നഷ്ടവും ഉണ്ടായി.

ഏകദേശം 34,208 കോടി സംസ്ഥാനങ്ങൾക്ക് ഇപ്പോഴും അധിക വരുമാനമായി ലഭിക്കുന്നുണ്ടെന്ന് എസ്.ബി.ഐ പറയുന്നു. മഹാരാഷ്ട്രക്കാണ് ഇന്ധനവില വർധിച്ചപ്പോൾ വലിയ നേട്ടമുണ്ടായത്. ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടായെന്ന് എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾക്ക് പെട്രോൾ വില ലിറ്ററിന് മൂന്ന് രൂപയും ഡീസൽ വില രണ്ട് രൂപയും കുറക്കാമെന്നാണ് എസ്.ബി.ഐ പറയുന്നത്. ഇത് അവരുടെ പെട്രോളിയം ഉൽപന്നങ്ങളിലുള്ള മൂല്യവർധിത നികുതിയിൽ കാര്യമായ ഇടിവുണ്ടാക്കില്ലെന്നും എസ്.ബി.ഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Petrol, Diesel Prices: These States Have Room To Cut Vat, Says Sbi Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT