പേടിഎമ്മിന്​ ആദ്യ വ്യാപാര ദിനത്തിൽ 23 ശതമാനം നഷ്​ടം

മുംബൈ: ഡിജിറ്റൽ പേയ്​മെന്‍റ്​ ആപായ പേടിഎമ്മിന്‍റെ മാതൃസ്ഥാപനമായ 97 കമ്യൂണിക്കേഷന്​ ആദ്യ ദിനം ഓഹരി വിപണിയിൽ നിന്ന്​ തിരിച്ചടി. ഐ.പി.ഒക്ക്​ ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിൽ കമ്പനിയുടെ ഓഹരി 23 ശതമാനം ഇടിഞ്ഞു. ഇഷ്യു വിലയിൽ നിന്നും ഒമ്പത്​ ശതമാനം ഇടിവോടെ 1,950 രൂപയിലാണ്​ പേടിഎം വ്യാപാരം ആരംഭിച്ചത്​.

തുടർന്ന്​ വ്യാപാരം പുരോഗമിച്ച​പ്പോഴും കമ്പനിയുടെ ഓഹരികൾ നഷ്​ടത്തിൽ തന്നെയായിരുന്നു. 23 ശതമാനം നഷ്​ടത്തോടെ പേടിഎം ഓഹരികൾ 1655 രൂപയിലേക്ക്​ കൂപ്പുകുത്തി. 18,300 കോടിയുടെ പേടിഎം ഐ.പി.ഒ ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിൽപനകളിലൊന്നായിരുന്നു. റീടെയിൽ നിക്ഷേപകരിൽ നിന്ന്​ ഓഹരി വിൽപനക്ക്​ മികച്ച പ്രതികരണവും ലഭിച്ചിരുന്നു.

2010ലാണ്​ എൻജീനിയറിങ്​ ബിരുദദാരിയായ വിജയ്​ ശേഖർ ശർമ്മ പേടിഎമ്മിന്​ തുടക്കം കുറിച്ചത്​. 2016ലെ നോട്ട്​ നിരോധനത്തിന്​ പിന്നാലെ പേടിഎം ഉപയോക്​താക്കളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഈ മികവ്​ പിന്നീട്​ നിലനിർത്താൻ കമ്പനിക്ക്​ സാധിച്ചില്ല. പുതിയ പണമിടപാട്​ ആപുകളുടെ വരവ്​ പേടിഎമ്മിന്​ തിരിച്ചടിയുണ്ടാക്കിയെന്നാണ്​ റിപ്പോർട്ട്​. 

Tags:    
News Summary - Paytm shares list at 9% discount to its issue price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT