പേടിഎമ്മിന്‍റെ നഷ്​ടം 473 കോടിയായി ഉയർന്നു

ന്യൂഡൽഹി: പണമിടപാട്​ ആപായ പേടിഎമ്മിന്‍റെ നഷ്​ടം 473 കോടിയായി ഉയർന്നു. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിലാണ്​ നഷ്​ടം വീണ്ടും ഉയർന്നത്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്​ടം 437 കോടി മാത്രമായിരുന്നു.

അതേസമയം, പേടിഎമ്മിന്‍റെ വരുമാനം 1,086 കോടിയായി വർധിച്ചു. കഴിഞ്ഞ വർഷം ഇത്​ 664 കോടിയായിര​​ുന്നു. വരുമാനത്തിൽ 64 ശതമാനം വർധനയാണ്​ രേഖപ്പെടുത്തിയത്​. വ്യാപാരികൾ ഉപയോഗിക്കുന്ന യു.പി.എ ഇതര പേയ്​മെന്‍റ്​ സർവീസ്​ വരുമാനം 400 കോടിയായി വർധിച്ചിട്ടുണ്ട്​. ഉപയോക്​താകൾക്ക്​ നൽകുന്ന പേയ്​മെന്‍റ്​ സർവീസിൽ നിന്നുള്ള വരുമാനം 353 കോടിയായും വർധിച്ചു.

വെള്ളിയാഴ്ച 0.86 ശതമാനം നഷ്​ടത്തോടെയാണ്​ പേടിഎമ്മിന്‍റെ ഉടമസ്ഥരായ വൺ 97 കമ്മ്യൂണിക്കേഷൻസ്​ വ്യാപാരം അവസാനിപ്പിച്ചത്​. 1,781.15 രൂപയിലാണ്​ പേടിഎം വെള്ളിയാഴ്ച ഓഹരി വിപണിയിൽ ക്ലോസ്​ ചെയ്​തത്​.

Tags:    
News Summary - Paytm Net Loss Widens To ₹ 473 Crore In September Quarter, Revenue Up 64%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT