പുതിയ കോവിഡ്​ വകഭേദം; വീണ്ടും തകർന്ന്​ സൂചികകൾ

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ വീണ്ടും തകർച്ചയിലേക്ക്​ കൂപ്പുകുത്തി. ബോംബെ സൂചിക സെൻസെക്​സ്​ 800 പോയിന്‍റ്​ നഷ്​​ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​. നിഫ്​റ്റ്​ 17300 പോയിന്‍റിന്​ താഴെയെത്തി. റിലയൻസ്​ ഇൻഡസ്​ട്രീസ്​, എച്ച്​.ഡി.എഫ്​.സി, എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ഐ.സി.ഐ.സി.ഐ ബാങ്ക്​്​, കൊട്ടക്​ മഹീന്ദ്ര, ഇൻഫോസിസ്​, എസ്​.ബി.ഐ എന്നിവർക്കാണ്​ വിപണിയിൽ വലിയ തിരിച്ചടിയേറ്റത്​.

വിപണിയുടെ തകർച്ചയിൽ ഫാർമ സെക്​ടറിന്​ മാത്രമേ പിടിച്ചു നിൽക്കാനായുള്ളു. പുതിയ കോവിഡ്​ വകഭേദത്തിന്‍റെ വരവാണ്​ ഇന്ന്​ വിപണിയെ സ്വാധീനിച്ചത്​. ഏഷ്യൻ സൂചികകളെല്ലാം നഷ്​ടത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​. ജപ്പാന്‍റെ നിക്കി, ഹോ​​ങ്കോങ്​ ഹാങ്​സാങ്​, ചൈനയുടെ ഷാങ്​ഹായ്​ തുടങ്ങിയ സൂചികക​െളല്ലാം നഷ്​ടത്തിലാണ്​.

ഹോട്ടലുകളും ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട കമ്പനികളുടേയും ഓഹരികൾ കനത്ത നഷ്​ടത്തിലാണ്​ വ്യാപാരം നടത്തുന്നത്​.

Tags:    
News Summary - Opening Bell: Sensex down 700 points, Nifty below 17,400; all stocks open in red on Sensex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT