Posted On
date_range Updated On
date_range എണ്ണ ഉപഭോഗം പ്രതീക്ഷിച്ചതിലും കുറയുമെന്ന് ഒപെക്
വാഷിങ്ടൺ: കോവിഡ് 19നെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം എണ്ണ ഉപഭോഗം പ്രതീക്ഷിച്ചതിലും കുറയുമെന്ന് ഒപെക്. 2020ൽ പ്രതിദിന ഉപഭോഗം 9.1 ബില്യൺ ബാരലായി കുറയുമെന്നാണ് ഒപെക് വിലയിരുത്തൽ.
ഒപെക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ആഗോള സാമ്പത്തിക പ്രവർത്തനങ്ങളിൽ നാല് ശതമാനത്തിൻെറ ഇടിവുണ്ടാകും. ജൂലൈയിൽ 3.7 ശതമാനം ഇടിവാണ് പ്രവചിച്ചിരുന്നത്. എന്നാൽ, കോവിഡ് വീണ്ടും രൂക്ഷമാകുന്നത് പ്രതിസന്ധി ഗുരുതരമാക്കുന്നുവെന്നാണ് ഒപെക് വ്യക്തമാക്കുന്നത്.
പ്രധാന വികസ്വര രാജ്യങ്ങളിലെല്ലാം എണ്ണ ഉപഭോഗം കുറയും. 9.1 മില്യൺ ബാരലിൻെറ കുറവ് 2019നെ അപേക്ഷിച്ച് ഉണ്ടാവും. 90.6 മില്ല്യൺ ബാരലായിരിക്കും വികസ്വര രാജ്യങ്ങളിലെ എണ്ണ ഉപഭോഗം. 2021ൽ ആഗോളതലത്തിൽ എണ്ണ ഉപഭോഗം വർധിക്കുമെന്നും ഒപെക് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.