രാജ്യത്ത്​ പെട്രോൾ-ഡീസൽ വില ഇനിയും ഉയർന്നേക്കും; കാരണമിതാണ്​

ലണ്ടൻ: പെട്രോൾ-ഡീസൽ വില വർധന മൂലം ദുരിതത്തിലായ ഇന്ത്യൻ ജനതക്ക്​ തിരിച്ചടിയായി അന്താരാഷ്​ട്ര വിപണിയിൽ ബ്രെന്‍റ്​ ക്രൂഡിന്‍റെ വില ഉയരുന്നു. അന്താരാഷ്​ട്ര വിപണിയിൽ വില താഴ്​ന്നിരിക്കു​േമ്പാഴും വലിയ രീതിയിൽ ഇന്ത്യയിൽ എണ്ണകമ്പനികൾ വില ഉയർത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ രാജ്യത്തെ എണ്ണവില റെക്കോർഡുകൾ ദേഭിച്ച്​ മുന്നേറുമെന്നാണ്​ സൂചന.

കോവിഡ്​ വാക്​സിന്‍റെ വരവും സമ്പദ്​വ്യവസ്ഥകൾ പ്രതിസന്ധിയിൽ നിന്ന്​ കരകയറുന്നതുമാണ്​ ആഗോളതലത്തിൽ എണ്ണവിലയെ സ്വാധീനിക്കുന്നത്​. തുടർച്ചയായ ആറ്​ ദിവസവും ആഗോളവിപണിയിൽ എണ്ണ വില ഉയർന്നിരുന്നു. 2020 ഫെബ്രുവരിക്ക്​ ശേഷമുള്ള ഉയർന്ന നിലവാരത്തിലാണ്​ അന്താരാഷ്​ട്ര വിപണിയിൽ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില.

വെസ്റ്റ്​ ടെക്​സാസ്​ ഇൻർമീഡിയേറ്റ്​ ​ക്രൂഡോയിലിന്‍റെ വിലയും വർധിക്കുകയാണ്​. 2018ന്​ ശേഷമുള്ള ഉയർന്ന നിലവാരത്തിലാണ്​ ഡബ്യൂ.ടി.ഐ ക്രൂഡിന്‍റെ വില. 

Tags:    
News Summary - Oil climbs within sight of $60 with global supplies tightening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT