പ്രതീകാത്മക ചിത്രം

ഇനി ഐ.പി.ഒ ചാകര; ഒരു വർഷത്തിനകം 1.7 ലക്ഷം കോടി രൂപയുടെ ഐ.പി.ഒ

അടുത്ത ഒരു വർഷത്തിനകം ഇന്ത്യയിൽ 2000 കോടി ഡോളറിന്റെ (ഏകദേശം 1.7 ലക്ഷം കോടി രൂപയിലേറെ) പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ)ക്ക് കളമൊരുങ്ങുന്നു. നവംബർ അവസാനം വരെ മാത്രം 40000 കോടി രൂപ പ്രാഥമിക ഓഹരി വിപണിയിലെത്തും. 2025ൽ ഇതുവരെ 88 കമ്പനികളാണ് ഐ.പി.ഒയുമായി രംഗത്തെത്തിയത്. 1.24 ലക്ഷം കോടി രൂപ സമാഹരിച്ചു. ഇതിൽ 29 കമ്പനികൾ നഷ്ടത്തിലാണ് ലിസ്റ്റ് ചെയ്തത്.

27 കമ്പനികൾക്ക് പത്ത് ശതമാനത്തിനുള്ളിൽ ലിസ്റ്റിങ് നേട്ടമുണ്ടാക്കാനായി. 12 കമ്പനികളുടെ ലിസ്റ്റിങ് നേട്ടം 11നും 20നും ഇടയിൽ ശതമാനമായിരുന്നു. 13 കമ്പനികൾ 25 ശതമാനത്തിനും 50 ശതമാനത്തിനുമിടയിൽ നേട്ടമുണ്ടാക്കിയപ്പോൾ മൂന്ന് കമ്പനികൾക്ക് 50 ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കാനായി. വിപണി അന്തരീക്ഷം അനുകൂലമല്ലാത്തതിനാൽ മുൻ വർഷത്തെ അപേക്ഷിച്ച് നിക്ഷേപകർക്ക് ഈ വർഷം കാര്യമായ ലിസ്റ്റിങ് നേട്ടമുണ്ടായില്ല. കഴിഞ്ഞ വർഷം നിരവധി കമ്പനികൾ 50 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കിയിരുന്നു.

അടുത്ത വർഷം സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ചെറുതും വലുതുമായ നിരവധി കമ്പനികൾ ഐ.പി.ഒക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. ടെക്നോളജി, ആരോഗ്യം, ഉപഭോക്തൃ ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ അപേക്ഷകൾ. പൈൻ ലാബ്സ്, മീഷോ, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ, ലെൻസ്കാർട്ട്, ഗ്രോ തുടങ്ങിയവയാണ് ശ്രദ്ധേയമായവ. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഐ.പി.ഒ 2026ൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. പല കമ്പനികളും സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. ലോകത്തുതന്നെ ഏറ്റവും ആകർഷകമായ ഐ.പി.ഒ വിപണിയായി ഇന്ത്യ മാറി. അപേക്ഷിക്കുന്ന നിക്ഷേപകരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്. 

Tags:    
News Summary - Now its time to IPO; IPO of Rs 1.7 lakh crore within a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT