ദേശീയ ഓഹരി സൂചികയായ നിഫ്റ്റി തുടർച്ചയായ ആറാം ദിവസവും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരിക്ക് ശേഷം ഇതാദ്യമായാണ് നിഫ്റ്റി തുടർച്ചയായ ആറ് ദിവസങ്ങളിലും നഷ്ടം രേഖപ്പെടുത്തുന്നത്. ആറ് സെഷനുകളിൽ എട്ട് ശതമാനത്തോളം നഷ്ടമാണ് സൂചികകൾക്കുണ്ടായത്. വിവിധ കേന്ദ്രബാങ്കുകൾ കോവിഡ് കാലത്ത് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നത് വിപണികളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വേണം വിലയിരുത്താൻ. ഇതിനൊപ്പം മറ്റ് ചില സാഹചര്യങ്ങളും കൂടി ചേർന്നതോടെയാണ് ഓഹരി വിപണികൾ വൻ തകർച്ചയെ അഭിമുഖീകരിക്കുന്നത്.
വിപണിയുടെ തകർച്ചക്കുള്ള പ്രധാന കാരണങ്ങൾ
യു.എസ് കേന്ദ്രബാങ്കിെൻറ നയപ്രഖ്യാപനം
യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവിെൻറ നയപ്രഖ്യാപനമാണ് വിപണി ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബുധനാഴ്ച മുതൽ നയപ്രഖ്യാപന യോഗം തുടങ്ങും. യോഗത്തിനൊടുവിൽ യു.എസ് കേന്ദ്രബാങ്ക് പലിശനിരക്കുകൾ ഉയർത്തുമെന്ന് തന്നെയാണ് പല റേറ്റിങ് ഏജൻസികളും പ്രവചിക്കുന്നത്. ഗോൾഡ്മാൻ സാചസ് പോലുള്ള ഏജൻസികൾ ഇത്തരത്തിലുള്ള പ്രവചനങ്ങൾ നടത്തി കഴിഞ്ഞു. യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതകൾ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
വിൽപനക്കാരായി വിദേശനിക്ഷേപകർ
വിദേശ നിക്ഷേപകർ വിൽപനക്കാരുടെ മേലങ്കയണിഞ്ഞതും വിപണിയെ സമ്മർദത്തിലാക്കുന്നു. യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്തുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് വിദേശനിക്ഷേപകർ ഓഹരികൾ വിറ്റൊഴിവാക്കാൻ തുടങ്ങിയത്. പുതിയ ബോണ്ട് വാങ്ങൽ പദ്ധതി ഫെഡ് റിസർവ് പ്രഖ്യാപിക്കാനുള്ള സാധ്യതയും ഇവരെ ഈ രീതിയിൽ ചിന്തിപ്പിച്ചുവെന്ന് വേണം വിലയിരുത്താൻ. ജനുവരിയിൽ മാത്രം വിദേശനിക്ഷേപകർ 12,000 കോടിയുടെ ഓഹരികളാണ് വിറ്റത്
രാഷ്ട്രീയസംഭവവികാസങ്ങൾ
റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷം ആഗോള വിപണികളെ സ്വാധീനിക്കുന്നുണ്ട്. ഉക്രൈൻ അതിർത്തിയിൽ സൈനിക സാന്നിധ്യം റഷ്യ വർധിപ്പിക്കുകയാണ്. കിഴക്കൻ യുറോപ്പിലുള്ള തങ്ങളുടെ സൈനികരോട് ഒരുങ്ങിയിരിക്കാൻ യു.എസ് കൂടി ആവശ്യപ്പെട്ടേതാടെ സ്ഥിതി കൂടുതൽ സങ്കീർണമാവുകയാണ്. ഈ സാഹചര്യം വിപണിയുടെ തിരിച്ചടിക്ക് കാരണമായി.
കുതിച്ചുയർന്ന് എണ്ണവില
ക്രൂഡോയിൽ വില റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾക്കൊപ്പം യു.എ.ഇയിലെ ഓയിൽ റിഫൈനറിയിലുണ്ടായ ഡ്രോൺ ആക്രമണവും എണ്ണവില വർധനക്കുള്ള കാരണമാണ്. ബ്രെൻറ് ക്രൂഡ് ഓയിലിെൻറ ഭാവി വിലകൾ 26 ശതമാനമാണ് ഉയർന്നത്. എണ്ണവില ഉയർന്നാൽ അത് രാജ്യത്തെ പണപ്പെരുപ്പം വീണ്ടും ഉയരുന്നതിന് കാരണമാകുമെന്ന ആശങ്കയും വിപണിയെ സ്വാധീനിക്കുന്നു.
വാങ്ങൽ നിർത്തി ആഭ്യന്തര മ്യൂച്ചൽഫണ്ടുകൾ
വിദേശനിക്ഷേപകർ ഓഹരികൾ വിൽക്കുേമ്പാഴും ഇന്ത്യൻ വിപണിയെ പിടിച്ചുനിർത്തിയിരുന്നത് ആഭ്യന്തര മ്യൂച്ചൽഫണ്ടുകളാണ്. എന്നാൽ, ഇക്കുറി വാങ്ങലുകാരുടെ റോളിൽ രക്ഷകരായി ആഭ്യന്തര മ്യൂച്ചൽഫണ്ടുകൾ അവതരിച്ചില്ല. ഇതും വിപണിയുടെ തിരിച്ചടിക്കുള്ള കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.