കനത്ത വിൽപന സമ്മർദത്തിൽ വീണ്ടും തകർന്ന്​ വിപണി

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ വീണ്ടും നഷ്​ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 503 പോയിന്‍റും ദേശീയ സൂചിക നിഫ്​റ്റി 143 പോയിന്‍റും​ നഷ്​ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. സെൻസെക്​സ്​ 58,283 പോയിന്‍റിലും നിഫ്​റ്റി 17,368ലുമാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. നിഫ്​റ്റി വീണ്ടും 17400 പോയിന്‍റിന്​ താഴെയെത്തിയത്​. കനത്ത വിൽപന സമ്മർദമാണ്​ വിപണി​യെ ഇന്നും സ്വാധീനിച്ചത്​.

ബജാജ്​ ഫിനാൻസ്​, ബജാജ്​ ഫിൻസെർവ്​, ടാറ്റ കൺസ്യൂമർ പ്രൊഡക്​ട്​സ്​, റിലയൻസ്​ ഇൻഡസ്​ട്രീസ്​, എം &എം എന്നിവക്ക്​ കനത്ത നഷ്​ടം നേരിട്ടു. ടെക്​ മഹീന്ദ്ര, ആക്​സിസ്​ ബാങ്ക്​, മാരുതി സുസുക്കി, വിപ്രോ, എസ്​.ബി.ഐ ലൈഫ്​ ഇൻഷൂറൻസ്​ എന്നിവക്കാണ്​ കനത്ത നഷ്​ടം നേരിട്ടത്​.

സെക്​ടറുകളിൽ നിഫ്​റ്റ്​ ഐ.ടി ഒഴികെ മറ്റെല്ലാത്തിനും തിരിച്ചടി നേരിട്ടു. ബി.എസ്​.ഇ മിഡ്​ക്യാപ്​ ഇൻഡക്​സ്​ 0.5 ശതമാനം ഇടിഞ്ഞു. അതേസമയം, സ്​മോൾക്യാപ്പ്​ ഇൻഡക്​സ്​ 0.20 ശതമാനം ഉയർന്നു.

Tags:    
News Summary - Nifty ends below 17,400, Sensex falls 503 pts dragged by realty, oil & gas, PSU banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT