ബോളിവുഡ് താരം അനിൽകപൂർ ഉദ്‌ഘാടനം ചെയ്യുന്നു

മലബാർ ഗോൾഡ് മെൽബണിൽ രണ്ടാമത്തെ ഷോറൂം തുറന്നു

ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആസ്‌ട്രേലിയയിലെ മെൽബണിൽ രണ്ടാമത്തെ ഷോറൂം തുറന്നു. ഷോറൂമിന്‍റെ ഉദ്‌ഘാടനം ബോളിവുഡ് താരം അനിൽകപൂർ നിർവഹിച്ചു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ് ഇന്‍റർനാഷണൽ ഓപ്പറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ്, സീനിയർ ഡയറക്ടർ സി. മായൻകുട്ടി, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എ.കെ നിഷാദ്, കെ.പി വീരാൻകുട്ടി, മാനുഫാക്ച്ചറിങ് ഹെഡ് എ.കെ ഫൈസൽ, ഫിനാൻസ് ആൻഡ്​ അഡ്മിൻ ഡയറക്ടർ സി.എം.സി അമീർ, ചീഫ് ഡിജിറ്റൽ ഓഫീസർ ഷാജി കക്കോടി, മറ്റു സീനിയർ മാനേജ്മെന്‍റ്​ അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മെൽബണിൽ രണ്ടാമത്തെ ഷോറൂം ആരംഭിച്ചതോടെ ആസ്ട്രേലിയയിലെ ബ്രാൻഡിന്‍റെ വിപുലീകരണത്തിൽ പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തുകയാണെന്ന് മലബാർ ഗ്രൂപ്പ്‌ ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. ഡയമണ്ട്, അമൂല്യമായ രത്നങ്ങൾ എന്നിവയിൽ തീർത്ത 20,000 ത്തിലധികം ഡിസൈനുകൾ ലഭ്യമാണ്​. 25 ലധികം എക്സ്ക്ലൂസിവ് കളക്ഷനുകളിൽ നിന്നുള്ള അതിവിശാലമായ ആഭരണ ശേഖരവും 

 മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആസ്‌ട്രേലിയയിലെ മെൽബണിൽ ആരംഭിച്ച രണ്ടാമത്തെ ഷോറൂം ബോളിവുഡ് താരം അനിൽകപൂർ ഉദ്‌ഘാടനം ചെയ്യുന്നു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ് ഇന്‍റർനാഷണൽ ഓപ്പറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ്, സീനിയർ ഡയറക്ടർ സി. മായൻകുട്ടി, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എ.കെ നിഷാദ്, കെ.പി വീരാൻകുട്ടി, മാനുഫാക്ച്ചറിങ് ഹെഡ് എ.കെ ഫൈസൽ, ഫിനാൻസ് ആൻഡ്​ അഡ്മിൻ ഡയറക്ടർ സി.എം.സി അമീർ, ചീഫ് ഡിജിറ്റൽ ഓഫീസർ ഷാജി കക്കോടി എന്നിവർ സമീപം

Tags:    
News Summary - Malabar Gold opens second showroom in Melbourne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT