ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാറ്റമില്ലാതെ തുടരുന്ന പെട്രോൾ-ഡീസൽ വിലയിൽ അടുത്ത മാസം വൻ വർധനവിന് സാധ്യത. ആഗോള വിപണിയിൽ വില വർധനവ് ഉണ്ടാവുന്നുണ്ടെങ്കിലും അതിന് ആനുപാതികമായി ഇതുവരെ ഇന്ത്യയിൽ വില വർധിച്ചിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് എതിരാകുമെന്ന് കണ്ടാണ് ഇന്ത്യയിൽ ഇന്ധനവില വർധിപ്പിക്കാത്തത്.
അതേസമയം, തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 94 ഡോളർ കടന്നു. മാർച്ച് ആദ്യവാരം തെരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നതോടെ ഇതുമൂലം ഇന്ത്യയിൽ വലിയ രീതിയിൽ എണ്ണവില ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
ഡിസംബർ ഒന്നിന് ക്രൂഡോയിൽ വില 69 ഡോളറായി കുറഞ്ഞിരുന്നു. നവംബർ നാലിന് 81 ഡോളർ വരെ കയറിയതിന് ശേഷമായിരുന്നു പിന്നീട് വിലയിടിവുണ്ടായത്. ഒമിക്രോണിനെ തുടർന്ന് എണ്ണ ആവശ്യകതയിൽ ഇടിവുണ്ടായതോടെയാണ് വില കുറഞ്ഞത്. എന്നാൽ, കോവിഡ് മൂന്നാം തരംഗം അതി തീവ്രമാകാതിരുന്നതോടെ വില വീണ്ടും ഉയരുകയായിരുന്നു.
ഉക്രെയ്നും റഷ്യയും തമ്മിലുള്ള സംഘർഷവും ഇപ്പോൾ എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ, ആഗോള വിപണിയിൽ വില ഉയർന്നിട്ടും ഇന്ത്യയിൽ എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.