Posted On
date_range Updated On
date_range തുടർച്ചയായ മൂന്നാംദിനവും സ്വർണവില കുറഞ്ഞു; മൂന്ന് ദിവസം കൊണ്ട് 1480 രൂപയുടെ കുറവ്
കോഴിക്കോട്: തുടർച്ചയായ മൂന്നാംദിനവും സ്വർണവില കുറഞ്ഞു. ഇന്ന് നേരിയ കുറവാണുണ്ടായത്. പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയായി. ഇന്നലെ 71,640 രൂപയായിരുന്നു പവൻ വില.
ശനിയാഴ്ച പവന്റെ വിലയിൽ 1200 രൂപയുടെയും ഇന്നലെ 200 രൂപയുടെയും കുറവുണ്ടായിരുന്നു. ഇതോടെ മൂന്നുദിവസം കൊണ്ട് പവന് കുറഞ്ഞത് 1480 രൂപയാണ്.
ഈ മാസമാദ്യം 71,360 രൂപയായിരുന്നു പവൻ വില. തുടർന്ന് ജൂൺ അഞ്ചിന് മാസത്തെ ഉയർന്ന വിലയായ 73,040ലെത്തിയിരുന്നു.
ജൂണിലെ സ്വർണവില
| തിയതി | സ്വർണവില |
| ജൂൺ 1 | 71,360 |
ജൂൺ 2 | 72,480 |
ജൂൺ 3 | 72,640 |
ജൂൺ 4 | 72,720 |
ജൂൺ 5 | 73,040 |
ജൂൺ 6 | 73,040 |
ജൂൺ 7 | 71,840 |
ജൂൺ 8 | 71,840 |
ജൂൺ 9 | 71,640 |
ജൂൺ 10 | 71,560 |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.