പശ്ചിമേഷ്യൻ കപ്പലുകൾക്ക് നേരെ ആക്രമണം; വിതരണ ആശങ്കകൾക്കിടെ എണ്ണവില ഉയർന്നു
ന്യൂഡൽഹി: ഗൾഫിലും ഹുർമുസ് കടലിടുക്കിലും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരിക്കുകയാണ്. ഇതോടെ വ്യാഴാഴ്ച അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 1.33 ഡോളർ (1.33 ശതമാനം) ഉയർന്ന്$101.53 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചറുകൾ 1.11 ഡോളർ(1.26 ശതമാനം) വർധിച്ച് 89.39 ഡോളർ ആയി.
ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ റെക്കോർഡ് ഇന്ധനവില വർധനവും വിതരണ തടസ്സങ്ങളും പരിഹരിക്കാൻ സർക്കാറുകൾ ശ്രമിക്കുന്നതിനിടെ എണ്ണ ശേഖരം പുറത്തുവിടുന്നത് വേഗത്തിലാക്കാനും ഡീസൽ വിതരണത്തിന് മുൻഗണന നൽകാനും ഇന്റർനാഷണൽ എനർജി ഏജൻസി (IEA) സമ്മതിച്ചതിനെ തുടർന്ന് ബുധനാഴ്ച എണ്ണവില കുറഞ്ഞിരുന്നു. എങ്കിലും, ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ സംഘർഷം എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, യുദ്ധത്തിന് മുമ്പ് ആഗോള എണ്ണ-ഇന്ധന കയറ്റുമതിയുടെ 20 ശതമാനത്തോളം കൈകാര്യം ചെയ്തിരുന്ന ഗൾഫിലെയും ഹുർമുസ് കടലിടുക്കിലെയും എണ്ണക്കപ്പൽ ഗതാഗതത്തിനു മേലുള്ള ഭീഷണികൾ ഒക്ടോബറിൽ വർധിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങൾ കയറ്റുമതി വർധിപ്പിച്ചതോടെ, ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണങ്ങളാണ് കഴിഞ്ഞ ആഴ്ച ഹുർമുസ് കടലിടുക്കിലൂടെ സർവിസ് നടത്തുന്ന ഓയിൽ ടാങ്കറുകൾക്ക് നേരെ ഉണ്ടായത്. ചരക്കുകൾക്കും ജീവനക്കാർക്കും കടുത്ത സുരക്ഷാ ഭീഷണിയും ഉയർന്ന ചിലവും നേരിട്ടുകൊണ്ടാണ് ഗൾഫിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ പുറത്തേക്ക് ഒഴുകുന്നത്. ഏറ്റവും പുതിയ ആക്രമണത്തിൽ, ഖത്തറിന് വടക്കുള്ള ഒരു ടാങ്കറിന് നേരെ നിരവധി പ്രൊജക്റ്റൈലുകൾ പതിച്ചതായും ഇത് ആളപായത്തിന് കാരണമായതായും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി ബുധനാഴ്ച അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.