ബംഗളൂരു: ഏറ്റവും വലിയ സ്വർണം, വെള്ളി, ഡയമണ്ട് ആഭരണ കലവറയുമായി ഡിക്സൻസൺ റോഡിൽ ജോസ്കോ ജുവല്ലേഴ്സിന്റെ പുതിയ വേൾഡ് ക്ലാസ് ഷോറൂം ഞായറാഴ്ച തുറക്കും. രാവിലെ 11ന് നടൻ മോഹൻലാലും ആഷിക് രംഗനാഥും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ജോസ്കോ ഗ്രൂപ് എം.ഡി ആൻഡ് സി.ഇ.ഒ ടോണി ജോസ് ഭദ്രദീപം കൊളുത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് അവിശ്വസനീയമായ സർപ്രൈസുകളും ഓഫറുകളുമാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മെഗാ ബംബർ സമ്മാനമായി ഡയമണ്ട് നെക്ലേസ് സെറ്റ് സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ 50000 രൂപയ്ക്കു മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് സ്വർണ നാണയവും ഓരോ ലക്ഷം രൂപയുടെ ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണ പർച്ചേസുകൾക്ക് രണ്ട് സ്വർണനാണയങ്ങളും ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് അഡ്വാൻസ് ബുക്കിങ് സൗകര്യവുമുണ്ട്. എല്ലാ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനവും, ദിവാലി ഗിഫ്റ്റും, സ്വീറ്റ്സും ലഭിക്കും. ഉദ്ഘാടന ആനുകൂല്യങ്ങൾ നവംബർ 15 വരെ ലഭ്യമാണ്.
നാലു വലിയ നിലകളിലായി ഫോർ എവർ ഗ്യാലറി, ഡിസൈനർ ഗ്യാലറി, ഡയമണ്ട് സോൺ, എക്സോട്ടിക് ജുവല്ലറി, സിൽവർ ആർക്കേഡ് എന്നീ ഗാലറികളിലാണ് ആഭരണങ്ങളുടെ വിസ്മയം ഒരുക്കിയിരിക്കുന്നത്. വിശാലമായ കാർ പാർക്കിങ് സൗകര്യവുമുണ്ട്. പുതിയ ഷോറും എല്ലാ ഞായറാഴ്ചയും പ്രവർത്തിക്കും. ഏതു ബജറ്റിനും അനുയോജ്യമായ നൂതന ഡിസൈനുകളിലുള്ള ആന്റിക്, ചെട്ടിനാട്, നഗാസ്, ലക്ഷ്മി, ബോംബെ, കൊൽക്കത്ത, കാർവാർ, പിക്കോക്ക്, കുന്തൻ, മാൾവാ, ടർക്കിഷ് ട്രെന്റ് വെഡിങ് കളക്ഷൻസ്, ലൈറ്റ് വെയ്റ്റ് ട്രെഡീഷനൽ ആഭരണങ്ങൾ, വൈവിധ്യമാർന്ന പാർട്ടിവെയർ കളക്ഷനുകളും അപൂർവ ലൈറ്റ് വെയ്റ്റ് ഡിസൈനുകൾ പ്ലാറ്റിനം, സിൽവർ ആഭരണങ്ങളും പുതിയ ഷോറൂമിന്റെ പ്രത്യേകതയാണ്. ജയനഗർ ഷോറൂം നവീകരണത്തിന് ശേഷം ഡിസംബർ ഒമ്പതു മുതൽ പ്രവർത്തിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.