ജോസ് ആലുക്കാസ് ശുഭ മാംഗല്യം ബ്രൈഡൽ കളക്ഷൻസ്-2023 ഫെസ്റ്റിവ് എഡിഷൻ തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളായ കീർത്തി സുരേഷും അനാർക്കലി മരക്കാറും ചേർന്ന് അവതരിപ്പിക്കുന്നു.

ജോസ് ആലുക്കാസ് ശുഭ മാംഗല്യം ബ്രൈഡൽ കളക്ഷൻസ്-2023 ഫെസ്റ്റിവ് എഡിഷൻ തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളായ കീർത്തി സുരേഷും അനാർക്കലി മരക്കാറും ചേർന്ന് അവതരിപ്പിക്കുന്നു. ജോസ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടേഴ്‌സായ വർഗീസ് ആലുക്ക, ജോൺ ആലുക്ക, പോൾ ജെ ആലുക്ക, എന്നിവർ സമീപം.


ജോസ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടേഴ്‌സായ വർഗീസ് ആലുക്ക, ജോൺ ആലുക്ക, പോൾ ജെ ആലുക്ക, എന്നിവർ സമീപം.

ജോസ് ആലുക്കാസ് ശുഭ മാംഗല്യം ബ്രൈഡൽ കളക്ഷൻസ്-2023 ഫെസ്റ്റിവ് എഡിഷൻ പുറത്തിറക്കി

ചെന്നൈ: വിവാഹ സീസണിൽ തരംഗമാകാൻ ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് 'ശുഭമാംഗല്യം ബ്രൈഡൽ കളക്ഷൻസ്-2023 ഫെസ്റ്റിവ് എഡിഷൻ’ അവതരിപ്പിച്ചു. ചെന്നൈയിൽ നടന്ന ചടങ്ങില്‍ തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളായ കീർത്തി സുരേഷും അനാർക്കലി മരക്കാറും ചേർന്നാണ് ഈ ആഭരണ ശേഖരം പുറത്തിറക്കിയത്.

രാജസ്ഥാൻ, കൊൽക്കത്ത, തമിഴ്നാട്, ആന്ധ്ര, ഒഡീഷ, യു.പി തുടങ്ങിയ സംസ്‌ഥാനങ്ങളിലെ വിദഗ്ധരായ ഡിസൈനർമാരും പരമ്പരാഗത പണിക്കാരും ചേർന്ന് രൂപകല്പന ചെയ്ത് നിർമ്മിച്ചതാണ് ശുഭ മാംഗല്യം കളക്ഷൻസിലെ ഓരോ ആഭരണങ്ങളും. അതത് പ്രദേശത്തെ സാംസ്കാരിക തനിമയും ശിൽപ്പ ചാതുര്യവും ഓരോ ആഭരണങ്ങളിലും പ്രതിഫലിച്ചുകാണാം.

ഇതിനുപുറമെ ജോസ് ആലുക്കാസിന്റെ സ്വന്തം ഡിസൈനർമാർ രൂപപ്പെടുത്തിയ ആഭരണ ശേഖരവും ശുഭ മാംഗല്യം കളക്ഷൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണത്തിൽ വജ്രങ്ങളും മറ്റ് അമൂല്യമായ കല്ലുകളും കൊണ്ട് രൂപകല്പന ചെയ്ത ആഭരണങ്ങളാണ് ശുഭ മാംഗല്യം കളക്ഷൻസിന്റെ മറ്റൊരു പ്രത്യേകത. ഓരോ ആഭരണവും കർശന ഗുണനിലവാര പരിശോധനയിലൂടെ കടന്നു പോവുകയും HUID മുദ്രണം അടയാളപ്പെടുത്തിയവയുമാണ്.

"വിവാഹം ശുഭമുഹൂർത്തമാണ്, സ്വർണ്ണത്തിന്റെ ഐശ്വര്യം പ്രതിഫലിക്കുന്നത് രൂപകലയിലാണ്. ശുഭമാംഗല്യം ശേഖരത്തിലെ ആഭരണങ്ങളിൽ പ്രതിഫലിക്കുന്നത് ഈ അനുഗ്രഹമാണ്"- ശുഭമാംഗല്യം പുറത്തിറക്കി കീർത്തി സുരേഷ് പറഞ്ഞു.“പരമ്പരാഗത ഡിസൈൻ ഘടകങ്ങൾ ശുഭമാംഗല്യം കളക്ഷനെ ആകർഷകമാക്കുന്നു’’- അനാർക്കലി മരക്കാർ പറഞ്ഞു."രാജ്യത്തെ മുഴുവൻ വിവാഹാഭരണ ശൈലികളെ സ്വാംശീകരിച്ചതാണ് ഈ ശേഖര"മെന്ന്, ജോസ് ആലുക്കാസ് ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു.

മാനേജിങ് ഡയറക്‌ടേഴ്‌സായ വർഗീസ് ആലുക്ക, പോൾ ജെ ആലുക്ക, ജോൺ ആലുക്ക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ശുഭ മാംഗല്യം ബ്രൈഡൽ കളക്ഷൻസ് ഉപഭോക്താവിന് ലഭിക്കുക. സ്വർണ്ണാഭരണങ്ങൾ 1% മേക്കിംഗ് ചാർജുകളിൽ സ്വന്തമാക്കാം. വജ്രാഭരണങ്ങൾക്ക് 20%, പ്ലാറ്റിനത്തിന് 7% എന്നിങ്ങനെയാണ് കിഴിവ്. ഓരോ വിവാഹ പർച്ചേസിനൊപ്പം പ്രത്യേക ഗിഫ്റ്റുകൾ ഒരുക്കിയിട്ടുണ്ട്. എസ് ബി ഐ കാർഡ് ഉടമകൾക്ക് 5% ക്യാഷ് ബാക്ക് ഓഫറുകളോടെ വിവാഹ സ്വർണ്ണം വാങ്ങാം.

5 പവൻ മുതൽ 100 പവൻ വരെയുള്ള വിവാഹ ആഭരണങ്ങളുടെ സെറ്റുകൾ ജോസ് ആലുക്കാസ് ശുഭ മാംഗല്യം കളക്ഷൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുഭ മാംഗല്യം ബ്രൈഡൽ കളക്ഷൻസ്-2023 ഫെസ്റ്റിവ് എഡിഷൻ ആഭരണങ്ങളുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

Tags:    
News Summary - Jos alukkas festive collection introduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT