പെട്രോളിന് 5 രൂപ, ഡീസലിന് 3 രൂപ: നയാരക്ക് പിന്നാലെ ഇന്ധന വില വർധിപ്പിച്ച് ജിയോ
ന്യൂഡൽഹി: ഇന്ത്യയിലെ സ്വകാര്യ ഇന്ധന റീട്ടെയിലറായ ജിയോ-ബിപി പെട്രോൾ വില ലിറ്ററിന് 5 രൂപയും ഡീസൽ വില 3 രൂപയും വർധിപ്പിച്ചു. ഒക്ടോബർ 11 മുതൽ ഈ വിലവർധനവ് നിലവിൽ വന്നു. ഇന്ത്യയിലുടനീളമുള്ള 2,304 ഇന്ധന പമ്പുകളിലാണ് ഈ വിലകൾ നടപ്പിലാക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ നയാര എനർജി തങ്ങളുടെ 7,000ത്തോളം ഔട്ട്‌ലെറ്റുകളിൽ വില വർധിപ്പിച്ചതിന് പിന്നാലെയാണ് ജിയോ-ബിപിയുടെ നടപടി.
അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികൾ സാധാരണ ഇന്ധന വിലകളിൽ മാറ്റം വരുത്താതെ പിടിച്ചുനിൽക്കുന്നതിനാൽ പൊതുമേഖലാ-സ്വകാര്യ ഇന്ധന വിലകൾ തമ്മിലുള്ള അന്തരം വർധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയർന്നതാണ് പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിക്കാനുള്ള പ്രധാന കാരണം. നിലവിൽ ബ്രെന്റ് ക്രൂഡ് വില ഒരു ബാരലിന് 103 ഡോളറിന് മുകളിലാണ്. യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, യു.എസ് ഡബ്ല്യുടിഐ ക്രൂഡ്, ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് എന്നിവയുടെ വാർഷിക പ്രകടനം 51 ശതമാനവും 62.5 ശതമാനവുമായി ഉയർന്നു.
വിവിധ സംസ്ഥാനങ്ങളിലെ ഇന്ധന വില
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.