തുടർച്ചയായ ആറാം ദിവസവും ഓഹരി വിപണികളിൽ ഇടിവ്​

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ തുടർച്ചയായ ആറാം ദിവസവും തിരിച്ചടി. ആഗോളവിപണികളിലെ തകർച്ചമൂലം ഇന്ത്യയിൽ ഉടലെടുത്ത കനത്ത വിൽപന സമ്മർദമാണ്​ വിപണിക്ക്​ തിരിച്ചടിയായത്​. ഏഷ്യൻ, യു.എസ്​ വിപണികളിൽ കഴിഞ്ഞ ദിവസം തിരിച്ചടിയുണ്ടായി. ഇത്​ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. യു.എസ്​ കേന്ദ്രബാങ്കി​െൻറ സാമ്പത്തിക നയം എന്തായിരിക്കുമെന്ന ആശങ്ക വലിയൊരളവ്​ വരെ ആഗോളവിപണികളെ സ്വാധീനിക്കുന്നുണ്ട്​​. നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റും ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നുണ്ട്​.

സെൻസെക്​സും നിഫ്​റ്റിയും കഴിഞ്ഞ ദിവസത്തെ കനത്ത നഷ്​ടം നികത്തിയെങ്കിലും ഇപ്പോഴും നെഗറ്റീവ്​ സോണിലാണ്​. നിഫ്​റ്റി 17,000 പോയിൻറിനും സെൻസക്​സ്​ 57000 പോയിൻറിനും താഴെ പോകുന്നതിനും വിപണി ഇന്ന്​ സാക്ഷിയായി. മിഡ്​ക്യാപ്​, സ്​മോൾ ക്യാപ്​ ഓഹരികൾ നെഗറ്റീവ്​ സോണിലാണ്​. മിഡ്​ക്യാപ്​ ഇൻഡക്​സ്​ 1.19 ശതമാനവും സ്​മോൾ ക്യാപ്​ ഷെയറുകൾ 1.06 ശതമാനവും നഷ്​ടത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​.

നിഫ്​റ്റിയിൽ ഏഷ്യൻ പെയിൻറിനാണ്​ വൻ നഷ്​ടം നേരിട്ടത്​. 3.19 ശതമാനം നഷ്​ടത്തോടെ 3,054.60 രൂപയിലാണ്​ ഏഷ്യൻ​ പെയിൻറ്​ വ്യാപാരം തുടങ്ങിയത്​. വി​പ്രോ, ഡിവി ലാബ്​, എൽ&ടി തുടങ്ങിയ ഓഹരികൾക്കും നഷ്​ടം നേരിട്ടു. ബി.എസ്​.ഇയിൽ ഏഷ്യൻ പെയിൻറ്​, വിപ്രോ, കൊട്ടക്​ മഹീന്ദ്ര ബാങ്ക്​, എച്ച്​.ഡി.എഫ്​.സി ബാങ്ക്​, എച്ച്​.ഡി.എഫ്​.സി, റിലയൻസ്​ ഇൻഡസ്​ട്രീസ്​ എന്നിവക്കെല്ലാം നഷ്​ടം നേരിട്ടു.

Tags:    
News Summary - Indices off day's low, Nifty around 17,000; metals gain, Axis Bank top gainer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT