റെക്കോഡ് പ്രകടനത്തിൽ തിളങ്ങി നിഫ്റ്റിയും സെൻസെക്സും

റെക്കോഡ്‌ പ്രകടനത്തിലൂടെ സെൻസെക്‌സും നിഫ്‌റ്റിയും തിളങ്ങി. ഇന്ത്യൻ മാർക്കറ്റ്‌ മൂന്ന്‌ വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ്‌. പിന്നിട്ടവാരം ബോംബെ സൂചിക 2344 പോയിന്റും നിഫ്‌റ്റി 701 പോയിന്റും ഉയർന്നു. ഒറ്റ വാരത്തിൽ സൂചിക മൂന്നര ശതമാനം മുന്നേറി. ഒരു മാസ കാലയളവിൽ നിഫ്‌റ്റി സൂചിക 1525 പോയിന്റും ബോംബെ സൂചിക 4849 പോയിന്റും സ്വന്തമാക്കി. നിക്ഷേപ മേഖലയിലെ ആവേശം വർഷാന്ത്യം വരെ തുടരുമെന്ന പ്രതീക്ഷയിലാണ്‌ ഒരു വിഭാഗം ഇടപാടുകാർ.

മുൻ നിര ഓഹരികൾ വാരികൂട്ടാൻ വിദേശ ഫണ്ടുകൾക്ക്‌ ഒപ്പം പ്രദേശിക ഇടപാടുകാരും ഉത്സാഹിച്ചു. സൂചികയുടെ കുതിപ്പിനിടിയിൽ ആഭ്യന്തര വിദേശ ഫണ്ടുകൾ പല അവസരത്തിലും ലഭമെടുപ്പിനും നീക്കം നടത്തി.മുൻ നിര ഓഹരിയായ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌ ഓഹരികളിലും നിക്ഷേപകർ താൽപര്യം കാണിച്ചു.

വിപ്രോ, ഇൻഫോസീസ്‌ ടെക്‌നോളജി, ടി.സി.എസ്, എച്ച്.സി.എൽ, ടെക്‌ മഹീന്ദ്ര, ടാറ്റാ മോട്ടേഴ്‌സ്‌, എം ആൻറ്‌ എം, മാരുതി, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ്‌ ടി, എച്ച്.യു.എൽ, സൺ ഫാർമ്മ തുടങ്ങിയവയും മികവിലാണ്‌.

നിഫ്‌റ്റി സൂചിക മുൻവാരത്തിലെ 20,267 പോയിൻറ്റിൽ നിന്നും കുതിച്ചു ചാട്ടത്തിൽ റെക്കോർഡുകൾ പലതും പഴംകഥയാക്കി ചരിത്രത്തിൽ ആദ്യമായി 21,006 പോയിൻറ്‌ വരെ കയറിയ ശേഷം വാരാന്ത്യം 20,969 ലാണ്‌. ആഭ്യന്തര ഫണ്ടുകൾ പോയവാരം മൂന്ന്‌ ദിവസങ്ങളിൽ ലാഭമെടുപ്പിന്‌ അവസരം കണ്ടത്തിയപ്പോൾ വിദേശ ഓപ്പറേറ്റർമാർ രണ്ട്‌ ദിവസങ്ങളിലായി 1644 കോടി രൂപയുടെ വിൽപ്പന നടത്തി.

ബോംബെ സൂചിക 70,000 ന്‌ മുകളിൽ ഇടം കണ്ടത്താനുള്ള ശ്രമത്തിലാണ്‌. 67,481 പോയിന്റിൽ നിന്നും സൂചിക 69,893 വരെ ഉയർന്നതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതിനാൽ മാർക്കറ്റ്‌ ക്ലോസിങിൽ സൂചിക 69,825 പോയിന്റിലാണ്. ഈവാരം വിപണിയുടെ ആദ്യ പ്രതിരോധമായ 70,378 മറികടക്കാനായാൽ സെൻസെക്‌സ്‌ ലക്ഷ്യം വെക്കുക 70,931 - 72,500 റേഞ്ചിനെയാവും. വിപണിയുടെ താങ്ങ്‌ 68,787 പോയിൻറ്റാണ്‌.

വിദേശ ഫണ്ടുകൾ പിന്നിട്ടവാരം 10,929 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രണ്ട്‌ ദിവസങ്ങളിലായി അവർ 1644 കോടി രൂപയുടെ ഓഹരികളുടെ വിൽപ്പനയും നടത്തി. പിന്നിട്ട രണ്ടാഴ്‌ച്ചകളിലെ വിദേശ നിക്ഷേപം 21,523 കോടി രൂപയാണ്‌. ആഭ്യന്തര ഫണ്ടുകൾ 1694 കോടി രൂപയുടെ നിക്ഷേപവും 1843 കോടിയുടെ വിൽപ്പനയും നടത്തി.

റിസർവ്‌ ബാങ്ക്‌ വായ്‌പ്പാ അവലോകനത്തിന്‌ ഒത്ത്‌ ചേർന്നങ്കിലും പലിശ നിരക്കിൽ മാററം വരുത്തിയില്ല. വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ വീണ്ടും തകർച്ച. രൂപ 83.29 ൽ നിന്നും 83.39 ലേയ്‌ക്ക്‌ ദുർബലമായി.

നടപ്പ്‌ വർഷം ഇന്ത്യൻ വിപണിക്കും സമ്പദ്‌വ്യവസ്ഥയും ശക്തമായ നിലയിലാണ്‌. ആഗോള തലത്തിൽ നാലാം സ്ഥാനത്ത്‌ എത്തി നിൽക്കുകയാണ്‌, വിപണി മൂലധനം നാല്‌ ട്രില്യൺ ഡോളർ മറികടന്നു. അമേരിക്ക, ചൈന, ഹോങ്‌ങ്കോങ്‌, ജപ്പാൻ എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യ.

അതേസമയം, ചൈനീസ്‌ സമ്പദ്‍ഘടന കനത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. അന്താരാഷ്‌ട്ര മോണിറ്ററി ഫണ്ടിൽ ചൈനയുടെ കടബാധ്യത 12.5 ട്രിയൻ ഡോളറിന്‌ മുകളിലെത്തി. ക്രൈഡിറ്റ്‌ റേറ്റിങ്‌ ഏജൻസിയായ മൂഡീസിൻറ വിലയിരുത്തലിൽ മുന്നിലുള്ള നാല്‌‐അഞ്ച്‌ വർഷം ചൈനയുടെ വളർച്ച നാല്‌ ശതമാനത്തിൽ ഒതുങ്ങുമെന്നാണ്‌. മൂഡീസ് സർവീസ്‌ ചൈനയുടെ റേറ്റിങ്‌ നെഗറ്റീവ്‌ ആക്കി.അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണം പുതിയ റെക്കോർഡിൽ. ന്യൂയോർക്കിൽ ഔൺസിന്‌ 2071 ഡോളറിൽ നിന്നും 2120 ലെ പ്രതിരോധം തകർത്ത്‌ 2147 വരെ ഉയർന്ന ശേഷം വാരാന്ത്യം 2005 ഡോളറിലാണ്‌.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT