കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7330 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. പവന്റെ വില 58,640 രൂപയായാണ് വില കുറഞ്ഞത്. ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
സെൻസെക്സ് 370 പോയിന്റ് നേട്ടത്തോടെ 76,700.22 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 113 പോയിന്റ് ഉയർന്ന് 23,199പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിഫ്റ്റിയിൽ ഐ.ടി, എഫ്.എം.സി.ജി സെക്ടറുകൾ ഒഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഫാർമ, ഫിനാൻസ്, ബാങ്ക്, റിയാൽറ്റി, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, എനർജി, മീഡിയ, മെറ്റൽ, പി.എസ്.യു ബാങ്ക് തുടങ്ങിയ സെക്ടറുകളെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ബി.എസ്.ഇയിൽ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഇൻഡക്സുകൾ യഥാക്രമം 1.48 ശതമാനവും 0.89 ശതമാനവും നേട്ടത്തിലാണ്. ബി.എസ്.ഇയിൽ 2056 ഓഹരികൾ മുന്നേറിയപ്പോൾ 750 ഓഹരികളിൽ നഷ്ടത്തിലാണ്. 115 ഓഹരികൾ മാറ്റമുണ്ടായില്ല.
അതേസമയം, ഡോളറിനെതിരെ രൂപക്ക് നേരിയ നേട്ടമുണ്ടായി. ആറ് പൈസ നേട്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.