സ്വർണത്തിന് വീണ്ടും വില കൂടി; പവന് ഒരു ലക്ഷത്തിന് മുകളിൽ

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയിൽ ഗ്രാമിന് 135 രൂപ വർധിച്ച് 13,040 രൂപയായി. ഇതോടെ പവന് 1080 രൂപ വർധിച്ചിട്ടുണ്ട്. നിലവിൽ 1,04,320 രൂപയാണ് പവന് വില. സ്വർണവിലയിൽ കയറ്റിറക്കം തുടരുന്നു. ഇന്ന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 ആയിരുന്നു. പവന് 920 കുറഞ്ഞ് 1,03,240 രൂപയുമായി.

ഇറാൻ-യു.എസ് യുദ്ധവിരാമത്തിനു ശേഷം സ്വർണത്തിന് വില വർധന പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിലവിൽ സ്വർണ വില കുറയുന്നതിന് കാരണം യു.എസിലെ പണപ്പെരുപ്പമാണ്. പണപ്പെരുപ്പം കുറയാതെ വന്നതോടെ ഫെഡറൽ റിസർവ് ബാങ്ക് പലിശ കുറച്ചില്ല. തുടർന്ന് പണമൊഴുക്ക് ബോണ്ടുകളിലേക്ക് ആവുകയും സ്വർണ വില ഇടിയുകയുമായിരുന്നു.

വലിയ ചാഞ്ചാട്ടമാണ് ഏറെ നാളായി സ്വർണ വിപണിയിൽ നടന്നുകൊണ്ടിരിക്കുന്നത്. ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് നിലവിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. 

Tags:    
News Summary - gold rate increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.