സ്വർണ വില വീണ്ടും റെക്കോർഡിലേക്ക്​

ന്യൂഡൽഹി: രാജ്യത്ത്​ സ്വർണ വില വീണ്ടും റെക്കോർഡിലേക്ക്​ എത്തുമെന്ന്​ റിപ്പോർട്ടുകൾ. 200 രൂപ വർധിച്ച്​ 30,400 രൂപയാണ്​ ഡൽഹിയിൽ 10 ഗ്രാം 24 കാരറ്റ്​ സ്വർണത്തി​​െൻറ വില. വരുദിവസങ്ങളിലും സ്വർണത്തി​​െൻറ വില കൂടാൻ തന്നെയാണ്​ സാധ്യത.

ആഗോള വിപണിയിലും സ്വർണ വില ഉയരുകയാണ്​. കഴിഞ്ഞ പത്ത്​ മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ്​ സ്വർണം ആഗോള വിപണിയിൽ വ്യാപാരം നടക്കുത്​. അമേരിക്കയിൽ തൊഴിൽ വിപണി വളർച്ച കുറഞ്ഞതും ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്തുമെന്ന്​ ആശങ്കയും ആഗോളതലത്തിൽ സ്വർണത്തിന്​ കരുത്താകുകയായിരുന്നു. ഇതി​െനാപ്പം ആഗോളരാഷ്​ട്രീയത്തിലെ അനിശ്​ചിതത്വങ്ങളും സ്വർണത്തി​​െൻറ വില കൂടുന്നതിന്​ കാരണമായി.

 ഉൽസവ സീസൺ വരുന്നത്​ ഇന്ത്യയിൽ സ്വർണത്തിന ്​കരുത്താകും. ഇതിനൊപ്പം രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും സ്വർണ വിലയെ സ്വാധീനിക്കും.

Tags:    
News Summary - Gold rate increase-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT