കേരളത്തിൽ സ്വർണവില കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 200 രൂപയുടെ കുറവുണ്ടായി. 90,200 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്.

ആഗോളവിപണിയിൽ ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 4,001.74 ഡോളറായാണ് കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം ഇടിഞ്ഞ് 3,996.5 ഡോളറിലെത്തി. എന്നാൽ, ഒക്ടോബർ മാസത്തിൽ സ്വർണത്തിന് 3.7 ശതമാനം നേട്ടമുണ്ടായിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.

കഴിഞ്ഞ ദിവസം രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായി. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വർധിച്ചു.

ഒക്ടോബറിലെ സ്വർണവില

1- 87,000

1- 87,440

2- 87,040

3- 86,560 (Lowest of Month)

3- 86,920

4- 87,560

5- 87,560

6- 88,560

7- 89,480

8 - 90,880

9- 91,040

10- 89,680 (രാവിലെ), 90, 720 (ഉച്ചതിരിഞ്ഞ്)

11- 91,120 (രാവിലെ) 91,720 (ഉച്ചതിരിഞ്ഞ്)

12- 91720

13- 91960

14- 94360 (രാവിലെ), 93160 (ഉച്ച തിരിഞ്ഞ്), 94120 (വൈകീട്ട്).

15- 94,520 (രാവിലെ), 94,920 (ഉച്ച തിരിഞ്ഞ്)

16- 94,920

17- 97,360 (Highest of Month)

18- 95960

19- 95960

20- 95,840

21- 97,360 (രാവിലെ Highest of Month) 95,760 (വൈകീട്ട്)

22- 93,280 (രാവിലെ) 92,320 (ഉച്ചക്ക് ശേഷം)

23- 91,720

24- 92000

25 - 92120

26 -92120

27 91280 (രാവിലെ) 90400 (വൈകുന്നരം)

28 -89,800 (രാവിലെ), 88,600 (വൈകുന്നരം)

29 - 89,160 (രാവിലെ), 89,160 (ഉച്ച തിരിഞ്ഞ്)

30- 88,360 (രാവിലെ), 89,080 (ഉച്ച തിരിഞ്ഞ്)

31- 89,960 (രാവിലെ), 90,400 (ഉച്ച തിരിഞ്ഞ്)

Tags:    
News Summary - Gold Rate In kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT