കൊച്ചി: സാമ്പത്തിക വർഷത്തിെൻറ അവസാന നാളിൽ 10 മാസത്തെ കുറഞ്ഞ വിലയിലേക്ക് വീണ് സ്വർണം. ബുധനാഴ്ച ഗ്രാമിന് 4110 രൂപയും പവന് 32,880 രൂപയുമായി. ചൊവ്വാഴ്ചയിലെ വിലയിൽനിന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 2020 മാർച്ച് 31ന് പവന് 32,000 രൂപയിൽ എത്തിയിരുന്നു.
ലോക്ഡൗണിൽ അക്കാലയളവിൽ വ്യാപാരം നടന്നില്ല. കഴിഞ്ഞ മാർച്ച് അഞ്ചിന് പവൻ വില 33,160 രൂപയായതാണ് അടുത്തിടെ സ്വർണം എത്തിയ കുറഞ്ഞ വില. 2020 ആഗസ്റ്റ് ഏഴിന് പവൻ വില 42,000 ആയിരുന്നതിൽനിന്ന് 9120 രൂപ ഇതുവരെ കുറഞ്ഞു.
വരും നാളുകളിൽ വിലയിൽ വലിയ ഉയർച്ച, താഴ്ചകളില്ലാതെ പോകാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകർ പറയുന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 2000 ഡോളറിന് മുകളില്‍ വന്നത് ഏകദേശം 1710 ഡോളറായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ 50 ഡോളര്‍ കൂടി താഴെ പോയേക്കാം. അതിലും വലിയ വിലത്താഴ്ച ഉണ്ടാകില്ല. ഏകദേശം 1400 ഡോളര്‍ നിരക്കിലേക്കോ മറ്റോ എത്തിയാല്‍ ഉല്പാദനത്തെ ബാധിക്കും. കാരണം ഉൽപാദനച്ചെലവ് 1300 ഡോളറായാണ് ആഗോളതലത്തിലെ കണക്ക്.
1650 ഡോളറിന് താഴേക്ക് ആഗോളവില താഴില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അന്താരാഷ്ട്ര വിലക്കനുസരിച്ച് ഇന്ത്യയിൽ പവന് പരമാവധി 32,000 രൂപ വരെയായി കുറയാമെന്നാണ് അനുമാനം. ലോക്ഡൗൺ കാലത്താണ് സ്വർണവില ഏറ്റവും കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.