കൊച്ചി: സ്വര്‍ണവില സർവകാല റെക്കോഡോടെ വർധിച്ചു. സംസ്ഥാനത്ത് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പവന് 94,120 രൂപയായിരുന്ന വില ബുധനാഴ്ച രാവിലെ 94,520 രൂപയിലെത്തി. ഗ്രാമിന് 11,765ൽ നിന്ന് 11,815 രൂപയിലേക്കാണ് എത്തിയത്.
ഇന്നലെ സർവകലാ റെക്കോഡിട്ട് തുടങ്ങിയ സ്വർണവില മൂന്ന് തവണയാണ് മാറി മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 94,360 രൂപയായിരുന്ന വില ഉച്ചയ്ക്ക് പവന് 1200 രൂപ കുറഞ്ഞ് 93,160 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ, വൈകുന്നേരം വീണ്ടും വില ഉയരുന്നതാണ് കണ്ടത്. പവന് 960 രൂപ വർധിച്ച് 94,160 രൂപയിലെത്തി. ബുധനഴ്ച രാവിലെ ഇന്നലെത്തെ റെക്കോഡ് വിലയായ 94,360ഉം മറികടന്ന് 94,520 രൂപയിലെത്തുകയായിരുന്നു. ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയുമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില(86,560) ഒക്ടോബർ മൂന്നിനും രേഖപ്പെടുത്തി.
ഒക്ടോബർ ഒന്നിന് പവൻ വില 87000 രൂപയായിരുന്നു. എന്നാൽ വൈകിട്ടോടെ 87440 ഉയർന്നു. തുടർന്ന് മൂന്നാം തീയതി രാവിലെ വില 86,560 രൂപയിലും വൈകിട്ട് 86920 രൂപയിലും എത്തി. നാലിനും അഞ്ചിനും വില 87560 രൂപയായിരുന്നു. ആറി നും ഏഴിനും യഥാക്രമം 88560, 89480 രൂപയായിരുന്നു വില.
എട്ടാം തീയതി രാവിലെ 90320 രൂപയായിരുന്ന വില വൈകിട്ടോടെ 90880ലേക്ക് കുതിച്ചു. ഒമ്പതാം തീയതി 91040ലേക്ക് ഉയർന്ന വില പത്താം തീയതി രാവിലെ 89680 ലേക്ക് താഴുകയും വൈകിട്ട് 90720 രൂപയിലേക്ക് ഉയരുകയും ചെയ്തു.
പതിനൊന്നാം തീയതി 91120 രൂപയിലേക്ക് വീണ്ടും ഉയർന്ന സ്വർണവില വൈകിട്ട് 91720 രൂപയിലേക്ക് വീണ്ടും കയറി. പന്ത്രണ്ടാം തീയതി ഈ വില തുടർന്ന ശേഷം തിങ്കളാഴ്ച 91960 രൂപയിലേക്ക് കുതിച്ചു.
ഇന്ത്യയിലും ചൈനയിലും സ്വർണത്തിന് ഡിമാൻഡ് വർധിച്ചത് വില ഉയരാൻ കാരണമായത്. കൂടാതെ, ഡോളർ വില കുതിച്ചു കയറിയതും രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ദുർബലമായതും സ്വർണ വില വർധിക്കാൻ ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.