സ്വർണവില അഞ്ചാം ദിവസവും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില അഞ്ചാം ദിവസവും കുറഞ്ഞു. പവന് 240 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 42,680 രൂപയാണ് പവന്റെ വില. 5335 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

സ്​പോട്ട് ഗോൾഡിന്റെ വിലയും കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഔൺസിന് 1848 ഡോളറായാണ് വില കുറഞ്ഞത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണത്തിന്റെ ഭാവി വിലകൾ 57,096 രൂപയാണ്.യു.എസ് ഡോളറിന്റെ മൂല്യം ഉയരുന്നതാണ് ഇന്ത്യയിലും സ്വർണവിലയെ സ്വാധീനിക്കുന്നത്. യു.എസിൽ ഉടലെടുത്ത പ്രതിസന്ധിയിൽ ശ്രദ്ധ വേണമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം, ചൈനീസ് സമ്പദ്‍വ്യവസ്ഥയിൽ ഉടലെടുത്തിരിക്കുന്ന റിയൽ എസ്റ്റേറ്റ് പ്രതിസന്ധി വരും ദിവസങ്ങളിൽ സ്വർണവി​ലയെ സ്വാധീനിച്ചേക്കാം. ഇന്ത്യയിൽ ഉത്സവകാലം ആരംഭിക്കുന്നതും സ്വർണത്തിന് കരുത്തായേക്കും.

Tags:    
News Summary - Gold prices fell for the fifth day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT