Posted On
date_range Updated On
date_range സ്വർണവിലയിൽ ഇടിവ് തുടരുന്നു
കോഴിക്കോട്: സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 46,080 രൂപയായി. 5760 രൂപയാണ് ഗ്രാം വില. ഇന്നലെ 46,160 രൂപയായിരുന്നു പവൻ വില.
പുതുവർഷത്തിൽ സ്വർണത്തിന് വിലയിടിവ് തുടരുകയാണ്. ജനുവരി ഒന്നിന് 46,840 രൂപയായിരുന്നു വില. രണ്ടിന് ഇത് 47,000 ആയി ഉയർന്നു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായ വിലയിടിവാണുണ്ടായത്. ഒമ്പത് ദിവസംകൊണ്ട് 920 രൂപയാണ് വില കുറഞ്ഞത്.
ഡിസംബർ 28ലെ വിലയായ 47,120 രൂപയാണ് സ്വർണത്തിന്‍റെ സർവകാല റെക്കോഡ്. ഗ്രാമിന് 5890 രൂപയായിരുന്നു അന്ന് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.