കേരളത്തിൽ സ്വർണവില വർധിച്ചു; ആഗോളവിപണിയിൽ ലാഭമെടുപ്പ് ശക്തം

​കൊച്ചി: കേരളത്തിലെ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 45 രൂപയുടെ വർധനയാണ് ഉണ്ടായത്. 9065 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 360 രൂപയുടെ വർധനവാണ് ഉണ്ടായത്. വില 72,520 രൂപയായാണ് വർധിച്ചത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണത്തിന് കാരമായ മാറ്റമുണ്ടായില്ല. സ്​പോട്ട് ഗോൾഡിന്റെ വില 3,341 ഡോളറിൽ തുടരുകയാണ്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 3,351.40 ഡോളറിൽ തുടരുകയാണ്. ലാഭമെടുപ്പാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറയുന്നതിനുള്ള പ്രധാന കാരണം.

ഫെഡറൽ റിസർവ് ഈ വർഷം രണ്ട് തവണ പലിശനിരക്കുകൾ കുറക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്ള ആദ്യത്തെ ലിശനിരക്ക് കുറക്കൽ ഈ സെപ്തംബറിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ്. എന്നാൽ, പലിശനിരക് കുറക്കൽ സംബന്ധിച്ച് ഫെഡറൽ റിസർവ് സൂചനകളൊന്നും നൽകിയിട്ടില്ല.

അതേസമയം, 2026ൽ സ്വർണവിലയിൽ 20 ശതമാനം വരെ വർധനയുണ്ടാകുമെന്ന പ്രവചനങ്ങളും പുറത്ത് വരുന്നുണ്ട്. വിവിധ രാജ്യങ്ങളുമായി വ്യാപാര കരാർ ഉണ്ടാക്കാൻ ട്രംപ് ശ്രമം തുടങ്ങിയിട്ടുണ്ട്. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ട്രംപ് ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. ഇതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.

Tags:    
News Summary - Gold price today: Rates drop on profit booking ahead of US payroll data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT