കൊച്ചി: സംഘർഷം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഉടൻ ഇറാനിൽ പിന്മാറുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം സ്വർണവിലയെ സ്വാധീനിക്കുന്നു. ഇന്ന് രണ്ട് തവണയായി 2,520 രൂപയാണ് പവന് കൂടിയത്. പവൻ വില 1,12,160 രൂപയായി മാറി.
ഇന്ന് രാവിലെ ഗ്രാമിന് 180 രൂപ കൂടി 13,885 രൂപയായിരുന്നു ഗ്രാം വില. പവന് 1440 രൂപ വർധിച്ച് 1,11,080 രൂപയും ആയി. വൈകീട്ട് വീണ്ടും ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കൂടി. ഇതോടെ യഥാക്രമം 14,020 രൂപയും 1,12,160 രൂപയുമായി.
ആഗോള വിപണയിലും വില കുതിക്കുകയാണ്. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 96.69 ഡോളർ കൂടി 4,745.3 ഡോളറായി. 2.08 ശതമാനമാണ് വർധിച്ചത്.
കേരളത്തിൽ ഇന്നലെ മൂന്ന് തവണയാണ് വില മാറിമറിഞ്ഞത്. രാവിലെ 1,09,480 രൂപയും ഉച്ചക്ക് 1,09,040 ഉം വൈകീട്ട് 1,09,640 ആയിരുന്നു പവൻ വില.
2026 ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.
1. 1,11,080 (രാവിലെ)
1,12,160 (ഉച്ച)
1. 126920 (Highest of Month)
2. 1,24,520 (രാവിലെ)1,25,040 (ഉച്ച)
3. 1,24,6803. 122920
4. 1,20,640
5. 1,19,9201,19,440
6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)
7. 1,20,000
8. 1,20,000
9. 1,18,560
10. 1,19,080
11. 119760
11. 119320
12. 118960
13. 1,18,240
13. 117840
14. 117080
15. 117080
16. 116720 (Morning)
16. 1,15,440 (after noon)
17. 116320
17. 115920 (Evening)
18. 1,15,680
18. 1,15440 (Evening)
19. 1,13,400
19. 1,11,400 (Evening)
19. 110200
20. 1,10,680
21. 1,07,040
22. 1,07,040
23. 1,02,680 (Morning)
99,480 (Lowest of Month)
101080 (Evening)
105080 (Night)
24. 1,02,920 (Morning)
1,04,800 (Noon)
25- 1,07,560 (Morning)
1,08,200 (Evening)
26. 1,07,720
1,06,000 (Noon)
27. 1,06120 (Morning)
1,06760 (Evening)
28 108600
29 108600
30. 1,08,000 (Morning)
108720 (Noon)
1,09,480 (Evening)
31. 1,09,480 (Morning)
1,09,040 (Noon)
109640 (Evening)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.