Posted On
date_range Updated On
date_range ഓഹരി വിപണിയിൽ ഇനി അഞ്ച് അവധികൾ ബാക്കി
ഈ വർഷം ഇനി അഞ്ച് അവധി ദിനങ്ങളാണ് ഇന്ത്യൻ ഓഹരി വിപണിയിലുള്ളത്. ഗണേശ ചതുർഥി പ്രമാണിച്ച് സെപ്റ്റംബർ 14ന് അവധിയായിരുന്നു. ഇതോടെ വിപണിക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയാണ് വിപണിക്ക് ലഭിച്ചത്. സെപ്റ്റംബർ 12, 13 തീയതികൾ വാരാന്ത്യ അവധികളായിരുന്നു. സെപ്റ്റംബർ 14 ഔദ്യോഗിക വിപണി അവധിയും.
2026ലെ ബാക്കിയുള്ള വിപണി അവധികൾ
2026ലെ കലണ്ടർ അനുസരിച്ച്, ഈ വർഷത്തെ ബാക്കിയുള്ള ഓഹരി വിപണി അവധികൾ ഇവയാണ്:
- മഹാത്മാഗാന്ധി ജയന്തി (ഒക്ടോബർ 2)
- വിജയദശമി/ദസറ (ഒക്ടോബർ 20)
- ദീപാവലി-ബലിപ്രതിപദ (നവംബർ 10)
- പ്രകാശ് ഗുർപുരബ് (നവംബർ 24)
- ക്രിസ്മസ് (ഡിസംബർ 25)
ഈ അവധി ദിവസങ്ങളും വാരാന്ത്യങ്ങളും ഒഴികെ എല്ലാ പ്രവൃത്തിദിവസങ്ങളിലും സാധാരണ പോലെ വ്യാപാരം നടക്കും. നവംബർ 8നാണ് മൂഹൂർത്ത വ്യാപാരം നടക്കുക. ദീപാവലി ദിവസം നടത്തി വരുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള സവിശേഷ വ്യാപാര സെഷനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.