സ്വർണാഭരണ ഹാൾമാർക്കിങ്​ നിരക്ക്​ കൂട്ടി

കൊ​ച്ചി: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ പ​രി​ശു​ദ്ധി ഉ​റ​പ്പാ​ക്കു​ന്ന എ​ച്ച്.​യു.​ഐ.​ഡി മു​ദ്ര പ​തി​പ്പി​ക്കാ​നു​ള്ള നി​ര​ക്ക്​ 45 രൂ​പ​യി​ൽ​നി​ന്ന്​ 75 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​​ കീ​ഴി​ലെ ബ്യൂ​റോ ഓ​ഫ്​ ഇ​ന്ത്യ​ൻ സ്റ്റാ​ന്‍റേ​ഡ്​​സ്​ ആ​ണ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. നി​ല​വി​ൽ ഒ​രു ആ​ഭ​ര​ണ​ത്തി​ന്​ 45 രൂ​പ​യും 18 ശ​ത​മാ​നം നി​കു​തി​യും ഉ​ൾ​​പ്പെ​ടെ 53.5 രൂ​പ​യാ​ണ്​ ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. ഇ​നി നി​കു​തി​യ​ട​ക്കം 88.5 രൂ​പ ന​ൽ​ക​ണം. നി​ര​ക്ക്​ ഒ​റ്റ​യ​ടി​ക്ക്​ 30 രൂ​പ വ​ർ​ധി​പ്പി​ച്ച​ത് സ്വ​ർ​ണ വ്യാ​പാ​ര മേ​ഖ​ല​ക്ക്​ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​മെ​ന്ന് കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​ൽ നാ​സ​ർ പ​റ​ഞ്ഞു.

Tags:    
News Summary - BIS Increases Gold HUID Hallmarking Fee from ₹45 to ₹75

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.