കൊച്ചി: സ്വർണവില ലക്ഷത്തിലേക്ക് കുതിക്കവേ, കഴിഞ്ഞ ഏതാനും മാസങ്ങളായി വില വർധിച്ചത് അതിവേഗത്തിൽ. സ്വർണം പവന് ആദ്യമായി 5000 രൂപയിലെത്താൻ നൂറ്റാണ്ടുകൾ എടുത്തെങ്കിൽ, ഇപ്പോൾ ദിവസങ്ങൾക്കകമാണ് പവന് 5000 രൂപ വർധിക്കുന്നത്. ഏറ്റവുമൊടുവിൽ 85,000 രൂപയിൽനിന്ന് 90,000 രൂപയാകാൻ വെറും ഒമ്പത് ദിവസം മാത്രമാണ് വേണ്ടി വന്നത്.
2005-2006 കാലയളവിലാണ് സ്വർണവില ആദ്യമായി 5,000 കടന്നത്. 2006 മാർച്ച് 31ന് ഒരു പവൻ സ്വർണവില 6,255 ആയിരുന്നു. 2005 മാർച്ച് 31ന് ഇത് 4550 ആയിരുന്നു. 100 വർഷംമുമ്പ്, 1925 മാർച്ച് 31ന് 13.75 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 1990കളിലും 2000ന്റെ തുടക്കത്തിലും 3,000 രൂപയ്ക്കും 4,500 രൂപയ്ക്കും ഇടയിലായിരുന്നു വില.
2006ന് ശേഷം അടുത്ത 5,000 രൂപയുടെ വർധനവിന് മൂന്ന് വർഷമെടുത്തു. 2009 ജനുവരിയിലാണ് 10,400 രൂപ കൈവരിച്ചത്. 2009 മാർച്ച് 31ന് വില 11,077 ആയി. 2010 നവംബർ ആകുമ്പോഴേക്കും അടുത്ത 5000 രൂപ കൂടി വില 15,000 തൊട്ടു. എന്നാൽ, അടുത്ത ഒമ്പത് മാസത്തിനകം 20,000 തൊട്ടതോടെ സ്വർണവില 2011 ആഗസ്റ്റ് 19ന് 20520 രൂപയായി.
പിന്നീടുള്ള വർഷങ്ങളിൽ സ്വർണവില ഏറ്റക്കുറച്ചിലുകളിലൂടെ കടന്നുപോയെങ്കിലും അടുത്ത 5000 രൂപയുടെ വർധനവിന് എട്ടുവർഷം കാത്തിരിക്കേണ്ടിവന്നു. 2019 ജൂലൈ മൂന്നിനാണ് സ്വർണം 25,000 കടന്നത്. 25320 രൂപയായിരുന്നു അന്നത്തെ വില. ആറുമാസത്തിനകം അടുത്ത 5000 രൂപയുടെ വർധനവിനും വിപണി സാക്ഷ്യം വഹിച്ചു. 2020 ജനുവരി ആറിനാണ് 30,200 രൂപയിലേക്ക് സ്വർണം എത്തിയത്.
കോവിഡ് മഹാമാരിയെ തുടർന്ന് വിപണി അടച്ചിട്ട തുടർമാസങ്ങളിൽ സ്വർണവില നാൾക്കുനാൾ വർധിച്ചു. ആ വർഷം തന്നെ മേയ് 18ന് 35,040 രൂപയിലേക്ക് കുതിച്ചു. 5000 രൂപ വർധിക്കാൻ എടുത്തത് വെറും നാലുമാസം. രണ്ടുമാസം പിന്നിട്ടപ്പോഴേക്ക് വീണ്ടും 5000 വർധിച്ച് 2020 ജൂലൈ 31ന് 40,000 രൂപയിലെത്തി. കോവിഡ് മാറിയതോടെ സ്വർണം കുത്തനെ ഇടിഞ്ഞ് 30,000ത്തിലേക്ക് കൂപ്പുകുത്തി.
പിന്നീട് മൂന്ന് വർഷത്തോളം എടുത്താണ് സ്വർണം 45,000ത്തിൽ എത്തിയത്. 2023 ഏപ്രിൽ 14ന് 45,320 രൂപയായിരുന്നു വില. ഒരുവർഷത്തിനകം 2024മാർച്ച് 29ന് വില 50,000 പിന്നിട്ടു. നാലുമാസം കഴിഞ്ഞ് ജൂലൈ 17ന് 55,000 രൂപയായി വില കുതിച്ചുയർന്നു.
2024 ഒക്ടോബർ 31ന് 59,640 രൂപയായിരുന്നു ഒരുപവന്റെ വില. ഇതായിരുന്നു കഴിഞ്ഞ വർഷത്തെ റെക്കോഡ് വില.
ഈ വർഷം അഭൂതപൂർവമായ വില വർധനവിനാണ് സ്വർണവിപണി സാക്ഷ്യം വഹിച്ചത്. ജനുവരി ഒന്നിന് 57,200 രൂപയിലാണ് തുടക്കം കുറിച്ചത്. പിന്നീട് വെച്ചടി വെച്ചടി കയറിയ സ്വർണത്തിന് ഒരിക്കലും ഇതേക്കാൾ കുറഞ്ഞ വില ഉണ്ടായിട്ടില്ല. ജനുവരി 22ന് 60,200 പിന്നിട്ട് അടുത്ത 5000 രൂപയുടെ വർധന കൈവരിച്ചു. രണ്ടുമാസത്തിനകം മാർച്ച് 14ന് 65,840 രൂപയായതോടെ അടുത്ത നാഴികക്കല്ല് കടന്നു. അടുത്ത രണ്ടുമാസത്തിനകം വീണ്ടും 5000 രൂപ വർധിച്ച് വില 70,160 (ഏപ്രിൽ 12) രൂപയായി.
മൂന്നുമാസം കഴിഞ്ഞ് ജൂലൈ 23ന് 75,040 ആയി. സെപ്റ്റംബർ 9ന് 80,880 ആയതോടെ 5000 വർധിക്കാനുള്ള കാലയളവ് ഒന്നരമാസമായി കുറഞ്ഞു. എന്നാൽ, വെറും 20 ദിവസത്തിനകം വീണ്ടും 5000 രൂപ വർധിച്ചു. സെപ്റ്റംബർ 29ന് തന്നെ 85,360 ആയി ഉയർന്നു. പിന്നീട് ഒമ്പത് ദിവസം കഴിഞ്ഞപ്പോഴേക്കും (ഒക്ടോബർ 8ന്)സ്വർണവില 90,000 കടന്ന് 90,320ൽ എത്തി.
1925 31-March 13.75
1930 31-March 13.57
1935 31-March 22.65
1940 31-March 26.77
1945 31-March 45.49
1950 31-March 72.75
1955 31-March 58.11
1960 31-March 82.05
1965 31-March 90.20
1970 31-March 135.30
1975 31-March 396
1980 31-March 975
1985 31-March 1573
1990 31-March 2493
1995 31-March 3432
1996 31-March 3784
1997 31-March 3432
1998 31-March 2966
1999 31-March 3106
2000 31-March 3212
2001 31-March 3073
2002 31-March 3670
2003 31-March 3857
2004 31-March 4448
2005 31-March 4550
2006 31-March 6255
2007 31-March 6890
2008 31-March 8892
2009 31-March 11077
2010 31-March 12280
2011 31-March 15560
2012 31-March 20880
2013 31-March 22240
2014 31-March 21480
2015 31-March 19760
2016 31-March 21360
2017 31-March 21800
2018 31-March 22600
2019 31-March 23720
2020 31-March 32000
2021 31-March 32880
2022 31-March 38120
2023 31-March 44000
2024 31-March 50200
2025 31-March 67400
2025 12 -Oct 91,120
January 15 58720
February 15 63120
March 15 65760
April 15 69760
May 15 68880
June 15 74560
July 15 73160
August 15 74240
September 15 81440
1- 87,000
1- 87,440
2- 87,040
3- 86,560 (Lowest of Month)
3- 86,920
4- 87,560
5- 87,560
6- 88,560
7- 89,480
8 - 90,880
9- 91,040
10- 89,680 (രാവിലെ), 90, 720 (ഉച്ചതിരിഞ്ഞ്)
11- 91,120 (രാവിലെ) 91,120 (ഉച്ചതിരിഞ്ഞ് Highest of Month)
1- 77,640 (Lowest of Month)
2- 77800
3- 78440
4- 78360
5- 78920
6- 79560
7- 79560
8- 79480
8- 79880
9- 80880
10- 81040
11- 81040
12- 81600
13- 81520
14 81520
15- 81440
16- 82080
17- 81920
18- 81520
19- 81640
20- 82240
21- 82240
22- 82560
22- 82920
23- 83840
23- 84840
24- 84600
25- 83920
26- 84240
27- 84680
28- 84680
29- 85360
29- 85720
30- 86,760 (Highest of Month)
30- 86120
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.