സ്വർണവിലയിൽ വീണ്ടും കുതിപ്പ്; കേരളത്തിലും നിരക്കുകൾ ഉയരും

വാഷിങ്ടൺ: റഷ്യൻ കമ്പനികൾക്കുമേൽ ഉപരോധമേർപ്പെടുത്തിയതിന് പിന്നാലെ സ്വർണവിലയിലും കുതിപ്പ്. സ്​പോട്ട് ഗോൾഡിന്റെ വില 0.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 4,119.54 ഡോളറായാണ് ഔൺസിന്റെ വില ഉയർന്നത്. കഴിഞ്ഞ ദിവസം രണ്ടാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് സ്വർണം വീണിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ 1.7 ശതമാനം വർധനയുണ്ടായി.

ഈ വർഷം സ്വർണത്തിന് 57 ശതമാനം വർധനയാണ് ആഗോളവിപണിയിൽ ഉണ്ടായത്. 4,381 ഡോളറാണ് ഈ വർഷത്തെ ഉയർന്ന സ്വർണനിരക്ക്. വെള്ളിയുടെ നിരക്കും ആഗോള വിപണിയിൽ ഉയർന്നു. സ്​പോട്ട് സിൽവർ നിരക്ക് 1.6 ശതമാനം ഉയർന്ന് 49.28 ഡോളറായി. പ്ലാറ്റിനം 1.8 ശതമാനം നേട്ടത്തോടെ 1,651.25 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യു.എസിന്റെ റഷ്യൻ ഉപരോധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിക്കുന്നു. ബ്രെന്റ് ക്രൂഡിന്റെ ഫ്യൂച്ചർ നിരക്കുകളിൽ 4.3 ശതമാനം വർധനയുണ്ടായി. 65.30 ഡോളറായാണ് ബ്രെന്റ് ക്രൂഡിന്റെ വില ഉയർന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.4 ശതമാന ഉയർന്ന് 61.06 ഡോളറിലെത്തി.

റഷ്യയുടെ രണ്ട് പ്രധാന എണ്ണക്കമ്പനികൾക്ക് നേരത്തെ ഡോണൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. യു.എസ്. റോസ്നെഫ്റ്റ്, ലുക്ഓയിൽ തുടങ്ങിയ റഷ്യയുടെ ഏറ്റവും വലിയ കമ്പനികൾക്കെതിരെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധമേർപ്പെടുത്തിയത്. യു.എസ് ട്രഷറി സെക്രട്ടറി ചീഫ് സ്കോട്ട് ബെസന്റാണ് ഉപരോധ തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ആത്മാർത്ഥതയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഹംഗറിയിലെ ബുഡപെസ്റ്റിൽ നടത്താനിരുന്ന ട്രംപ്-പുടിൻ ചർച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ഉപരോധം.

Tags:    
News Summary - Gold gains as geopolitical risks, trade tensions burnish appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT